വെള്ളിയാഴ്ച പുലർച്ച അഞ്ചോടെയാണ് സംഭവം. മക്കരപ്പറമ്പിനടുത്ത ചെറുപുഴ ആറങ്ങോട്ട് പാലത്തിലാണ് ജാഫർ വെട്ടേറ്റ് മരിച്ചത്. പ്രതി അബ്ദുൽ റഊഫിനും കുത്തേറ്റിട്ടുണ്ട്. ഗുരുതര പരിക്കുകളോടെ ഇയാൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Also Read- Sandeep Murder| 'പ്രതികൾ ബിജെപി പ്രവർത്തകർ'; സന്ദീപിനോട് മുൻവൈരാഗ്യമുണ്ടായിരുന്നുവെന്ന് എഫ്ഐആർ
കാറിൽ മഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ജാഫറിനെ ഇന്നോവ കാറിലെത്തിയ അബ്ദുൽ റഊഫ് തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ ഇരുവരും കൈയിൽ കരുതിയ ആയുധങ്ങളെടുത്ത് പരസ്പരം ആക്രമിച്ചു. വെട്ടുകത്തി ഉപയോഗിച്ചാണ് ജാഫറിനെ റഊഫ് വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാരാണ് ആംബുലൻസിൽ ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഇരുവരും തമ്മിൽ സാമ്പത്തിക തർക്കങ്ങൾ നിലനിന്നിരുന്നതായി നാട്ടുകാർ പറയുന്നു.
advertisement
Also Read- Murder| തിരുവനന്തപുരത്ത് ലഹരിക്ക് അടിമയായ മകനെ കൊന്നത് അമ്മ; ഒരുവര്‍ഷത്തിന് ശേഷം അറസ്റ്റ്
അബ്ദുൽ റഊഫ് മുൻപും ചില കേസുകളിൽ പ്രതിയാണ്. മരിച്ച ജാഫറിന്റെ ബന്ധുക്കളുടെ പരാതിയിൽ കൊളത്തൂർ പൊലീസ് പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. ചികിത്സയിലുള്ള റഊഫ് പൊലീസ് നിരീക്ഷണത്തിലാണ്. ജില്ല പൊലീസ് മേധാവി സുജിത് ദാസ്, പെരിന്തൽമണ്ണ ഡിവൈ എസ് പി എം. സന്തോഷ് കുമാർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
Also Read- നോട്ടീസുമായെത്തിയ കോടതി ജീവനക്കാരിയെ കൈയേറ്റം ചെയ്ത അച്ഛനും മകനും അറസ്റ്റില്‍
കൊളത്തൂർ പൊലീസ് ഇൻസ്പെക്ടർ എ സജിത്തിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തീകരിച്ചു. ഫോറൻസിക് വിദഗ്ധർ, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ജാഫറിന്റെ മാതാവ്: ആയിഷ കറുത്തേടൻ, ഭാര്യ: സബാന ജാസ്മിൻ (വെസ്റ്റ് കോഡൂർ) മക്കൾ: മുഹമ്മദ് ജാസിൽ, നിദ ഫെബിൻ, മുഹമ്മദ് ജാസിൻ, സഹോദരങ്ങൾ: ഷബീർ (യുഎഇ) നജ്മുന്നീസ.