Murder| തിരുവനന്തപുരത്ത് ലഹരിക്ക് അടിമയായ മകനെ കൊന്നത് അമ്മ; ഒരുവര്‍ഷത്തിന് ശേഷം അറസ്റ്റ്

Last Updated:

2020 സെപ്റ്റംബറിലാണ് 20 കാരനായ സിദ്ദിഖിന്‍റെ ദുരൂഹമരണം. ദൃക്സാക്ഷികളില്ലാത്ത കേസ് ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പൊലീസ് തെളിയിച്ചത്.

Arrest
Arrest
തിരുവനന്തപുരം (Thiruvananthapuram) വിഴിഞ്ഞത്ത് (Vizhinjam) മയക്ക് മരുന്നിന് (Drugs) അടിമയായ മകനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് (Murder) തെളിഞ്ഞു. ഒരു വർഷത്തിന് ശേഷമാണ് അമ്മ നാദിറ (43) അറസ്റ്റിലായത് (Arrest). തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സിദ്ദിഖ് (20) ആണ് ഒരു വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് 20 കാരനായ സിദ്ദിഖിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരണമാണെന്നായിരുന്നു സിദ്ദിഖിന്‍റെ അമ്മയും സഹോദരിയും പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതക സാധ്യതയാണ് ഫോറന്‍സിക് സര്‍ജന്‍മാര്‍ പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടന്ന വിശദമായ അന്വേഷണത്തിലാണ് സിദ്ദിഖിനെ അമ്മ നാദിറ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്.
സഹോദരിയെ മര്‍ദിക്കുന്നത് തടയുന്നതിനിടെ സംഭവിച്ച് പോയതാണെന്നാണ് അമ്മ നാദിറ പൊലീസിനോട് പറഞ്ഞത്. നാദിറ വീട്ടുജോലിക്ക് പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തിയിരുന്നത്. മയക്കുമരുന്നിന് അടിമയായ സിദ്ദിഖ് അമ്മയെയും സഹോദരിയെയും നിരന്തരം മര്‍ദിക്കാറുണ്ടെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. ദൃക്സാക്ഷികളില്ലാത്ത കേസ് ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പൊലീസ് തെളിയിച്ചത്.
advertisement
നോട്ടീസുമായെത്തിയ കോടതി ജീവനക്കാരിയെ കൈയേറ്റം ചെയ്ത അച്ഛനും മകനും അറസ്റ്റില്‍
കോടതി ഉത്തരവ് നല്‍കാനെത്തിയ കുടുംബകോടതി ജീവനക്കാരിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ അച്ഛനും മകനും പിടിയില്‍. കോട്ടയം പൂഞ്ഞാര്‍ തെക്കേക്കര കിഴക്കേത്തോട്ടം ജെയിംസ് ലൂക്കോസ് (60), മകന്‍ നിഹാല്‍ (24) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. സംഭവത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു.
പാലാ കുടുംബക്കോടതി പ്രോസസ് സര്‍വര്‍ പ്രവിത്താനം ചീങ്കല്ലേല്‍ കെ.വി.റിന്‍സിയെയാണ് ജെയിംസും മകന്‍ നിഹാലും ചേര്‍ന്ന് കൈയേറ്റം ചെയ്തത്. കല്ലുകൊണ്ട് ആക്രമിച്ചെന്നും തിരിച്ചറിയല്‍ കാര്‍ഡ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും റിന്‍സി പോലീസില്‍ മൊഴി നല്‍കിയിരുന്നു.
advertisement
ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും വനിതയെ ആക്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പൂഞ്ഞാര്‍ സ്വദേശിനിയായ യുവതിയുടെയും തലയോലപ്പറമ്പ് സ്വദേശിയായ യുവാവിന്റെയും വിവാഹ മോചനവുമായി ബന്ധപ്പെട്ടാണ് സംഭവം. ഇരുവരുടെയും വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് പാലാ കുടുംബ കോടതിയില്‍ കേസ് നടക്കുകയാണ്. ഇവരുടെ കുട്ടിയെ ഭര്‍ത്താവിനെ കാണിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് മൂന്ന് തവണ യുവതിയുടെ കുടുംബം കൈപ്പറ്റിയിരുന്നില്ല.
ഇതേതുടര്‍ന്നാണ് ഗുമസ്ത ഈ ഉത്തരവുമായി യുവാവിനൊപ്പം യുവതിയുടെ വീട്ടിലെത്തിയത്. എന്നാല്‍ ഇവരെ വീട്ടിലേക്ക് കടക്കാന്‍ അനുവദിക്കാതെ യുവതിയുടെ പിതാവും സഹോദരനും ചേര്‍ന്ന് തടയുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder| തിരുവനന്തപുരത്ത് ലഹരിക്ക് അടിമയായ മകനെ കൊന്നത് അമ്മ; ഒരുവര്‍ഷത്തിന് ശേഷം അറസ്റ്റ്
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement