നോട്ടീസുമായെത്തിയ കോടതി ജീവനക്കാരിയെ കൈയേറ്റം ചെയ്ത അച്ഛനും മകനും അറസ്റ്റില്‍

Last Updated:

ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും വനിതയെ ആക്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.

poonjar_attack
poonjar_attack
കോട്ടയം: കോടതി ഉത്തരവ് നല്‍കാനെത്തിയ കുടുംബകോടതി ജീവനക്കാരിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ അച്ഛനും മകനും പിടിയില്‍. പൂഞ്ഞാര്‍ തെക്കേക്കര കിഴക്കേത്തോട്ടം ജെയിംസ് ലൂക്കോസ് (60), മകന്‍ നിഹാല്‍ (24) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. സംഭവത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു.
പാലാ കുടുംബക്കോടതി പ്രോസസ് സര്‍വര്‍ പ്രവിത്താനം ചീങ്കല്ലേല്‍ കെ.വി.റിന്‍സിയെയാണ് ജെയിംസും മകന്‍ നിഹാലും ചേര്‍ന്ന് കൈയേറ്റം ചെയ്തത്. കല്ലുകൊണ്ട് ആക്രമിച്ചെന്നും തിരിച്ചറിയല്‍ കാര്‍ഡ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും റിന്‍സി പോലീസില്‍ മൊഴി നല്‍കിയിരുന്നു.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും വനിതയെ ആക്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പൂഞ്ഞാര്‍ സ്വദേശിനിയായ യുവതിയുടെയും തലയോലപ്പറമ്പ് സ്വദേശിയായ യുവാവിന്റെയും വിവാഹ മോചനവുമായി ബന്ധപ്പെട്ടാണ് സംഭവം. ഇരുവരുടെയും വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് പാലാ കുടുംബ കോടതിയില്‍ കേസ് നടക്കുകയാണ്. ഇവരുടെ കുട്ടിയെ ഭര്‍ത്താവിനെ കാണിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് മൂന്ന് തവണ യുവതിയുടെ കുടുംബം കൈപ്പറ്റിയിരുന്നില്ല.
advertisement
ഇതേതുടര്‍ന്നാണ് ഗുമസ്ത ഈ ഉത്തരവുമായി യുവാവിനൊപ്പം യുവതിയുടെ വീട്ടിലെത്തിയത്. എന്നാല്‍ ഇവരെ വീട്ടിലേക്ക് കടക്കാന്‍ അനുവദിക്കാതെ യുവതിയുടെ പിതാവും സഹോദരനും ചേര്‍ന്ന് തടയുകയായിരുന്നു.
മലപ്പുറത്ത് വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ച അധ്യാപകനെതിരെ കേസെടുത്തു
നിലമ്പൂർ ചാലിയാർ വേട്ടേക്കോട് മദ്രസ വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ച അധ്യാപകനെതിരെ (Madrasa Teacher) പൊലീസ് കേസെടുത്തു. 8 വയസുള്ള ആൺകുട്ടിക്കും പെൺകുട്ടിക്കും ആണ് മർദ്ദനമേറ്റത്. എരുമമുണ്ട സ്വദേശി റഫീഖിനെതിരെ ആണ് നിലമ്പൂർ പൊലീസ് കേസെടുത്തത്.
advertisement
വ്യാഴാഴ്ച രാവിലെയാണ് സംഭവം. പാഠ്യഭാഗങ്ങൾ കാണാതെ പഠിച്ച് പറഞ്ഞില്ല എന്നതാണ് മർദ്ദനത്തിന്റെ കാരണമായി പറയുന്നത്. കുട്ടികളുടെ കാലിൽ തുടയിലും കണങ്കാലിലും ചൂരൽ കൊണ്ടുള്ള അടിയേറ്റ് മുറിവ് പറ്റിയിട്ടുണ്ട്. എന്നാൽ അധ്യാപകനെതിരെ പരാതി നൽകാൻ ഉളള നീക്കത്തിൽ നിന്ന് ഒരു വിഭാഗം നാട്ടുകാർ രക്ഷിതാക്കളെ പിന്തിരിപ്പിച്ചു.
എന്നാൽ അടിയേറ്റ കുട്ടികളുടെ ദൃശ്യങ്ങൾ പ്രാദേശിക സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. ഇത് കണ്ട് നിലമ്പൂർ പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അധ്യാപകന് എതിരെ കേസ് എടുത്തത്.
advertisement
എരുമമുണ്ട സ്വദേശി റഫീഖ് മുക്കട്ട ഗവൺമെന്റ് എൽപി സ്കൂളിലെ അധ്യാപകനാണ്. ഇയാൾ സേവനം എന്ന രീതിയിൽ ആണ് മദ്രസ്സയിലും പഠിപ്പിക്കുന്നത്. റഫീഖ് ഇതിനും മുൻപും കുട്ടികളെ ഇത് പോലെ ക്രൂരമായി മർദിച്ചിട്ടുണ്ട് എന്ന പരാതിയും ഉയരുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
നോട്ടീസുമായെത്തിയ കോടതി ജീവനക്കാരിയെ കൈയേറ്റം ചെയ്ത അച്ഛനും മകനും അറസ്റ്റില്‍
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement