TRENDING:

പരിശോധനാ സംഘത്തെ വെട്ടിച്ച് കഞ്ചാവ് കടത്താൻ ശ്രമം; പക്ഷേ യുവാവ് ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിലേക്ക്!

Last Updated:

കഞ്ചാവ്‌ അടങ്ങിയ ബാഗുമായി പ്രായപൂർത്തിയാവാത്ത യുവാവ് ഓടിക്കയറിയത് കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ വളപ്പിലേക്കായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: അതിർത്തി കടത്താൻ ശ്രമിക്കുന്നതിനിടെ പരിശോധനാ സംഘത്തിൽ നിന്ന് രക്ഷപ്പെടാൻ കഞ്ചാവുമായി യുവാവ് ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിൽ. ഇടുക്കി കമ്പംമേട്ടിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കഞ്ചാവ്‌ അടങ്ങിയ ബാഗുമായി പ്രായപൂർത്തിയാവാത്ത യുവാവ് ഓടിക്കയറിയത് കമ്പംമേട്ട് പൊലീസ് സ്റ്റേഷൻ വളപ്പിലേക്കായിരുന്നു. സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
advertisement

പ്രായപൂർത്തിയാവാത്ത യുവാവിനൊപ്പം അടിമാലി ഇരുന്നൂർ ഏക്കർ പുത്തൻപുരക്കൽ വിനീത് (20), എറണാകുളം കൊച്ചുമഠത്തിൽ ആദർശ് (18), അടിമാലി ഇസ്ലാംനഗറിൽ സബിർ റഹ്മാൻ (22) എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയിൽനിന്ന്‌ മൂന്ന് കിലോ കഞ്ചാവും പൊലീസ് കണ്ടെടുത്തു.

Also Read- വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കം; മകന്റെ മര്‍ദ്ദനമേറ്റ് മലപ്പുറത്ത് പിതാവ് മരിച്ചു

കമ്പംമേട്ടിൽ വാഹന പരിശോധന നടക്കുന്നതിനിടെയാണ് തമിഴ്‌നാട്ടിൽ നിന്ന്‌ ഇരുചക്രവാഹനത്തിൽ യുവാക്കൾ എത്തിയത്. തമിഴ്‌നാട് പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ അതിർത്തി കടക്കാൻ ശ്രമിച്ച വാഹനം കേരള പൊലീസും എക്‌സൈസും വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തടയുകയായിരുന്നു. പരിശോധനാസംഘത്തെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇരുചക്രവാഹനം നിയന്ത്രണംവിട്ട് മറിഞ്ഞു.

advertisement

വിനീതും 17 വയസുകാരനും ഓടിരക്ഷപ്പെടാൻ മുന്നിൽ കണ്ട ഇടവഴിയിലൂടെ ഓടിക്കയറിയത് പോലീസ് സ്റ്റേഷനിലേക്കുള്ള വഴിയിലേക്കായിരുന്നു. ബാഗ് പരിശോധിച്ചപ്പോൾ അതിൽനിന്ന്‌ രണ്ട് കിലോ കഞ്ചാവ് കണ്ടെത്തി. രണ്ടുപേരെയും കസ്റ്റഡിയിലെടുത്തപ്പോൾ ഇവരുടെ ഫോണിലേക്ക് മറ്റൊരാളുടെ വിളിയെത്തി. ഇവരെ ചോദ്യംചെയ്തപ്പോഴാണ് ഇവർക്കുമുൻപേ അതിർത്തി കടന്ന സുഹൃത്തുക്കളാണ് ഫോണിൽ വിളിച്ചതെന്ന് മനസ്സിലായത്. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ ആദർശിനെയും സബിറിനെയും ഒരു കിലോ കഞ്ചാവുമായി പിടികൂടുകയായിരുന്നു.

Also Read- ഫ്​ളാറ്റില്‍നിന്നു ചാടിയ സംഭവം; ഉടമയ്‌ക്കെതിരെ കേസെടുത്തു

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഉടുമ്പൻചോല ഭൂരേഖ തഹസിൽദാർ കെ എസ് ജോസഫിന്റെ സാന്നിധ്യത്തിൽ പൊലീസ് കഞ്ചാവ് അളന്ന് തിട്ടപ്പെടുത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി. കമ്പംമേട് സിഐ ജി.സുനിൽകുമാർ, എസ്ഐമാരായ ചാക്കോ, സുലേഖ, മധു, ഹരിദാസ്, സിവിൽ പൊലീസ് ഓഫീസർമാരായ ജയേഷ്, ആർ.ബിനുമോൻ, രാജേഷ്, ശ്രീജു, രാജേഷ്‌മോൻ, ഷമീർ, റെക്‌സ്, എക്‌സൈസ് ഉദ്യോഗസ്ഥരായ സി.ആർ.സതീഷ്, സിറിൾ ജോസഫ്, ഷോബിൻ മാത്യു, സെയിൽസ് ടാക്‌സ് ഡ്രൈവർ ജിജോ മാത്യു എന്നിവർ ചേർന്നാണ് പിടികൂടിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
പരിശോധനാ സംഘത്തെ വെട്ടിച്ച് കഞ്ചാവ് കടത്താൻ ശ്രമം; പക്ഷേ യുവാവ് ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിലേക്ക്!
Open in App
Home
Video
Impact Shorts
Web Stories