കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ലോകമെമ്പാടും നടക്കുകയാണ്. അപകടകാരിയായ ലഹരിമരുന്നുകളുടെ പട്ടികയില്‍ നിന്ന് കഞ്ചാവിനെ
ഐക്യരാഷ്ട്ര സഭയുടെ നാര്‍ക്കോട്ടിക്സ് ഡ്രഗ്സ് കമ്മീഷന് കഴിഞ്ഞ ദിവസം നീക്കിയിരുന്നു. ഔഷധഗുണം അംഗീകരിച്ചായിരുന്നു നടപടി. ഇന്ത്യയടക്കം അനുകൂലമായാണ് വോട്ട് ചെയ്തത്. കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുന്ന ബില്‍ അമേരിക്കന്‍ ജനപ്രതിനിധി സഭയും കഴിഞ്ഞ ദിവസം പാസാക്കി.
ചരിത്രപരമായ അനീതി തിരുത്തുകയാണെന്നായിരുന്നു സഭയുടെ പ്രഖ്യാപനം.
കഞ്ചാവ് ഉല്പന്നങ്ങള് ചികിത്സാ ആവശ്യത്തിന് ഉപയോഗിക്കുന്ന പലരാജ്യങ്ങളും വിനോദ ഉപയോഗം നിയമവിരുദ്ധമാക്കിയിട്ടുണ്ട്. എന്നാല്‍, കഞ്ചാവ് ചെടി വളര്‍ത്താനും വിനോദാവശ്യത്തിന് ഉപയോഗിക്കാനും അനുമതിയുള്ള നിരവധി രാജ്യങ്ങളുമുണ്ട്.
കൊളംബിയയില്‍ 20 ചെടി വളര്ത്താംലാറ്റിന് അമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ വ്യക്തിപരമായ ആവശ്യത്തിന് 20 കഞ്ചാവ് ചെടികള്‍ വളര്‍ത്താനോ 22 ഗ്രാം കൈവശം വെക്കാനോ അവകാശമുണ്ട്.
നെതര്ലന്റ്നെതർലന്റിൽ ഒരാൾക്ക് അഞ്ച് കഞ്ചാവ് തൈകള്‍ വളരെ വളര്‍ത്താം. അഞ്ച് ഗ്രാം വരെ കൈവശം വെക്കുകയും ചെയ്യാം. ലൈസന്‍സുള്ള കോഫീഷോപ്പുകളില്‍ വിൽപ്പനയ്ക്കും അനുമതിയുണ്ട്.
ചെക്ക് റിപ്പബ്ലിക്ക്മധ്യ യൂറോപ്യന്‍ രാജ്യമായ ചെക്ക് റിപ്പബ്ലിക്കില്‍ വ്യക്തിപരമായ ഉപയോഗത്തിന് അഞ്ച് ചെടികള്‍ വളര്‍ത്താനോ 10 ഗ്രാം വരെ കൈവശം വെക്കാനോ അവകാശമുണ്ട്.
ജമൈക്കകരീബിയന് രാജ്യമായ ജമൈക്കയില്‍ അഞ്ച് ചെടികള്‍ വളര്‍ത്തുകയോ 56 ഗ്രാം കൈവശം വെക്കുകയോ ചെയ്യാം.
You may also like:50 വീടുകൾ, 20 ആഡംബര കാറുകൾ, കുടിക്കുന്നത് 29 കോടിയുടെ വൈൻ; കഞ്ചാവ് വിറ്റ് ശതകോടീശ്വരനായ യുവാവിന്റെ ജീവിതം ഇങ്ങനെബെല്ജിയംയൂറോപ്യന് രാജ്യമായ ബെല്‍ജിയത്തില്‍ ഒരു ചെടി വളര്‍ത്തുകയോ മൂന്നു ഗ്രാം വരെ കൈവശം വെക്കുകയോ ചെയ്യാം.
ചിലിലാറ്റിന് അമേരിക്കന്‍ രാജ്യമായ ചിലിയില്‍ സ്വകാര്യ ആവശ്യത്തിന് ചെടികള്‍ വളര്‍ത്തുന്നതോ കൈവശം വെക്കുന്നതിനോ നിയമപരമായ വിലക്കില്ല.
ട്രിനിഡാഡ് ആന്റ് ടൊബാഗോപ്രായപൂര്ത്തിയായ ഒരാള്‍ക്ക് നാലു ചെടി വരെ വളര്‍ത്താം. 30 ഗ്രാം വരെ കൈവശം വെക്കുന്നതിന് വിലക്കില്ല.
സൗത്ത് ആഫ്രിക്കവ്യക്തിപരമായ ആവശ്യത്തിന് വളര്‍ത്താം, വില്പനയ്ക്ക് അനുമതിയില്ല.
You may also like:കഞ്ചാവ് ഉപയോഗം നിയമപരമാക്കുന്ന ബിൽ അംഗീകരിച്ച് അമേരിക്കൻ ജനപ്രതിനിധി സഭഉറുഗ്വേ18 വയസിന് മേല്‍ പ്രായമുള്ള ആർക്കും ആറു ചെടികള്‍ വരെ വളര്‍ത്താം. വിദേശികള്‍ക്ക് വില്‍പ്പന പാടില്ല.
കാനഡകഞ്ചാവിന്റെ എല്ലാ തരത്തിലുള്ള ഉപയോഗവും നിയമവിധേയമാണ്. 19 വയസുള്ളവര്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ അവകാശമുള്ളു. ആല്‍ബര്‍ട്ട പ്രവിശ്യയയില്‍ പ്രായപരിധി 18 ആണ്. ക്യൂബെക്കില്‍ 21 വയസ്സിന് മുകളിലുള്ളവർക്ക് വിലക്കില്ല.
ഓസ്ട്രേലിയഓസ്ട്രേലിയന് തലസ്ഥാന പ്രദേശത്ത് കഞ്ചാവ് വിനോദാവശ്യത്തിന് ഉപയോഗിക്കാം. രണ്ട് ചെടികള്‍ വളര്‍ത്താനോ 50 ഗ്രാം വരെ കൈവശം വെക്കുകയോ ചെയ്യാൻ ഈ വര്‍ഷം മുതല്‍ അനുമതിയുണ്ട്. വില്‍പ്പനയും കൈമാറ്റവും വിലക്കിയിട്ടുണ്ട്.
ബെലിസ്കരീബിയന് രാജ്യമായ ബെലീസില്‍ 10 ഗ്രാം വരെ കഞ്ചാവ് കൈവശം വെക്കാം.
ബൊളീവിയലാറ്റിന് അമേരിക്കന്‍ രാജ്യമായ ബൊളീവയയില്‍ 50 ഗ്രാം വരെ കൈവശം വെക്കാം.
ബര്മുഡഅറ്റ്ലാന്റിക്ക് സമുദ്രത്തിലെ ബര്‍മുഡയില്‍ ഏഴു ഗ്രാം വരെ കഞ്ചാവ് കൈവശം വെക്കുന്നത് കുറ്റകരമല്ല.
You may also like:കഞ്ചാവിന്റെ ഔഷധമൂല്യം ഐക്യരാഷ്ട്രസഭയും അംഗീകരിച്ചു; ഗുരുതരമായ ലഹരിമരുന്നുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി
ഓസ്ട്രിയസ്വകാര്യ ഉപയോഗത്തിന് കൈവശം വെക്കുന്നതിന് നിയമപരമായ വിലക്കില്ല.
ബാര്ബഡോസ്റസ്തഫാരിയന് വിഭാഗത്തില്‍ പെട്ടവര്‍ക്ക് ആത്മീയ ആവശ്യങ്ങൾക്ക് ഉപയോഗത്തിന് ഉപയോഗിക്കാം
ഈക്വഡോര്ലാറ്റിന് അമേരിക്കന്‍ രാജ്യമായ ഈക്വഡോറില്‍ വ്യക്തിപരമായ ആവശ്യത്തിന് 10 ഗ്രാം വരെ കൈവശം വെക്കാം.
എസ്റ്റോണിയവടക്കന് യൂറോപ്യന്‍ രാജ്യമായ എസ്റ്റോണിയയില്‍ വ്യക്തിപരമായ ആവശ്യത്തിന് 7.5 ഗ്രാം വരെ കൈവശം വെക്കാം.
ജോര്ജിയയൂറേഷ്യന് രാജ്യമായ ജോര്‍ജിയയില്‍ കഞ്ചാവ് കൈവശം വെക്കുന്നതിന് വിലക്കില്ല. വില്‍പ്പന പാടില്ല
മാള്ട്ടയൂറോപ്യന് ദ്വീപായ മാള്‍ട്ടയില്‍ 3.5 ഗ്രാം വരെ കൈവശം വക്കുന്നതിന് വിലക്കില്ല.
മെക്സിക്കോലാറ്റിന് അമേരിക്കന്‍ രാജ്യമായ മെക്സിക്കോയില്‍ അഞ്ച് ഗ്രാം വരെ കൈവശം വെക്കാം.
നേപ്പാള്നിയമവിരുദ്ധമാണെങ്കിലും ശിവരാത്രിക്ക് ഉപയോഗിക്കാം.
പോര്ച്ചുഗല്യൂറോപ്യന് രാജ്യമായ പോര്‍ച്ചുഗലില്‍ 25 ഗ്രാം കഞ്ചാവോ അഞ്ച് ഗ്രാം ഹഷീഷോ കൈവശം വെക്കാം.
പരാഗ്വേലാറ്റിന് അമേരിക്കന്‍ രാജ്യമായ പരാഗ്വേയില്‍ വ്യക്തിപരമായ ആവശ്യത്തിന് 10 ഗ്രാം വരെ കൈവശം വെക്കാം.
പെറുലാറ്റിന് അമേരിക്കന്‍ രാജ്യമായ പെറുവില്‍ വ്യക്തിപരമായ ആവശ്യത്തിന് 8 ഗ്രാം വരെ കൈവശം വെക്കാം.
സ്ലൊവേനിയഏതു ലഹരി മരുന്നും വ്യക്തിപരമായ ആവശ്യത്തിന് കൈവശം വെക്കാം.
സ്പെയിന്സ്വകാര്യ ഇടങ്ങളില്‍ ഉപയോഗിക്കാം, വ്യക്തിപരമായ ആവശ്യത്തിന് കൈവശം വെക്കാം.
കഞ്ചാവ് ഉപയോഗിക്കാവുന്ന കന്നബിസ് സോഷ്യല്‍ ക്ലബ്ബുകള്‍ എന്ന പേരിലുള്ള ക്ലബ്ബുകള്‍ യൂറോപ്പില്‍ വ്യാപകമായി വരുകയാണ്. സ്പെയിനിലെ ബാര്‍സലോണയില്‍ മാത്രം ഇത്തരത്തിലുള്ള 200 ക്ലബ്ബുകളുണ്ട്. നിരവധി രാജ്യങ്ങളില്‍ കഞ്ചാവിന്റെ വിനോദാവശ്യത്തിനുള്ള ഉപയോഗത്തിന് വിലക്കുണ്ടെങ്കിലും നിയമം കര്‍ശനമായി നടപ്പാക്കാറില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.