ശനിയാഴ്ച ഉച്ചയോടെ തിരുവല്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഓ.പി.യിൽ ചികിത്സ തേടിയ ഇയാൾ പുറമേ പരിക്ക് ഇല്ലാത്തതിനാൽ തിരിച്ചുപോയി എന്നാൽ മണിക്കൂറുകൾക്കു ശേഷം വേദന അനുഭവപ്പെട്ടതിനാൽ വൈകീട്ട് വീണ്ടും തിരികെ ആശുപത്രിയിലേക്ക് വന്നു. തുടര്‍ന്ന് ആശുപത്രി അധികൃതർ ഇയാളെ വിദഗ്ധ പരിശോധനയ്ക്കായി നിരീക്ഷണത്തിൽ ആക്കി പൊലീസിനെ അറിയിച്ചു.
പൊലീസെത്തി വിവരങ്ങൾ തിരക്കിയതോടെ ഇയാൾ വീണ്ടും ഡിസ്ചാർജ് തേടി. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നും, കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
ശനിയാഴ്ച രാവിലെയാണ് സംഭവം. കോട്ടയം വടവാതൂർ സ്വദേശിയാണ് നാല്പത്താറുകാരനായ ഭർത്താവ്. കുറച്ചു കാലമായി നാൽപത്തിരണ്ടുകാരിയായ ഭാര്യയും കാമുകനും ഒരുമിച്ച് താമസിക്കുന്ന ചെങ്ങന്നൂരിലെ വീട്ടിൽ രാവിലെ ഒത്തുതീര്‍പ്പ് ചർച്ചയ്ക്ക് എത്തിയ ഭർത്താവ് പൊടുന്നനെ എയർ ഗൺ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു.
advertisement
Also Read- ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ
അടുത്തിടെ യുവതി ചെങ്ങന്നൂരിലുള്ള കാമുകന്‍റെ വീട്ടിൽ താമസമാക്കിയിരുന്നു. പിരിയുന്നതു സംബന്ധിച്ച ചർച്ചയ്ക്കിടെ ഇവിടെവെച്ച് യുവതിയുടെ ഭർത്താവും കാമുകനും തമ്മിൽ വാക്കേറ്റമുണ്ടായി. വാക്കുതർക്കത്തിനിടെയാണ് പൊടുന്നനെ എയർ ഗൺ ഉപയോഗിച്ച് യുവാവ് ഭാര്യയുടെ കാമുകനു നേരെ വെടിയുതിർത്തത്. ഇയാളുടെ തുടകൾക്കിടയിലൂടെ വെടിയുണ്ട കടന്നുപോയി. വെടിയേറ്റതോടെ ഇയാൾ നിലത്തു മറിഞ്ഞു വീണു. ഈ സമയം യുവതിയുടെ ഭർത്താവ് അവിടെനിന്ന് ഓടിരക്ഷപെട്ടു.
യുവതിയും ഭർത്താവും ഏറെക്കാലമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇരുവരും തമ്മിൽ വിവാഹമോചനത്തിന് കേസ് നില നിൽക്കുകയാണ്. രണ്ടു തവണ വിവാഹം കഴിച്ച യുവാവ് ആദ്യത്തേതിൽ നിന്നും വിവാഹമോചനം നേടി. രണ്ടാമത്തെ വിവാഹത്തിലും പ്രശ്നങ്ങളുണ്ടെന്നാണ് സൂചന.
ഭർത്താവിന്‍റെ പ്രൊഫൈൽ ഗേ ഡേറ്റിങ് ആപ്പിൽ; വിവാഹമോചനം തേടി ടെക്കിയായ യുവതി
ഭർത്താവിന്‍റെ പ്രൊഫൈൽ ഗേ ഡേറ്റിങ് ആപ്പിൽ കണ്ട യുവതി വിവാഹ മോചനം തേടി കോടതിയെ സമീപിച്ചു. ബെംഗളൂരുവിലെ ടെക്കിയായ 28കാരിയാണ് ഭർത്താവിൽനിന്ന് ബന്ധം വേർപെടുത്തണമെന്ന ആവശ്യവുമായി കോടതിയിലെത്തിയത്. വിമൺസ് ഹെൽപ്പ് ലൈനിലും ഇവർ പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയിൽ ബസവനഗുഡി പൊലീസ് അന്വേഷണം ആരംഭിക്കുകയും, പിന്നീട് ദമ്പതികളെ കൗൺസിലിംഗിന് വിധേയമാക്കുകയും ചെയ്തു. എന്നാൽ യുവതി വിവാഹമോചനം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്.
ഒരു സോഫ്റ്റ്വെയർ ഡെവലപ്മെന്‍റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി 2018 ജൂണിലാണ് 31 കാരനെ വിവാഹം കഴിച്ചത്. ഇത് യുവാവിന്‍റെ രണ്ടാമത്തെ വിവാഹമായിരുന്നു. എന്നാൽ തന്റെ ഭർത്താവ് തന്റെ ലൈംഗിക ആഭിമുഖ്യം സംബന്ധിച്ച വിവരങ്ങൾ മറച്ചുവെക്കുകയും തന്നെ വഞ്ചിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയിലൂടെ ആരോപിച്ചു.
ബെംഗളൂരുവിലെ പ്രശസ്ത ബാങ്കിലെ ഉദ്യോഗസ്ഥനാണ് യുവതിയുടെ ഭർത്താവ്. വിവാഹശേഷം ആദ്യ രാത്രി മുതൽ യുവതിയിൽ നിന്ന് അകലം പാലിക്കാൻ ഇയാൾ ശ്രമിച്ചിരുന്നതായാണ് കൗൺസിലിംഗിൽ മനസിലായത്. ഇതേക്കുറിച്ച് ഭാര്യ ചോദ്യം ചെയ്തപ്പോഴൊക്കെ, യുവാവിന്‍റെ മറുപടി ഇങ്ങനെയായിരുന്നു, ആദ്യ ഭാര്യ തന്നെ വഞ്ചിച്ചെന്നും, ആ ഞെട്ടലിൽനിന്ന് ഇനിയും കരകയറിയിട്ടില്ലെന്നും, അതിനാൽ ശാരിരകബന്ധത്തിന് താൽപര്യമില്ലെന്നുമായിരുന്നു.
You May Also Like- 'വിവാഹം കഴിച്ചത് സ്ത്രീയെ അല്ല'; മൂന്നാം ഭാര്യയിൽനിന്ന് വിവാഹമോചനം നേടാൻ യുവാവിന്റെ വാദം
എന്നാൽ പിന്നീട് യുവാവും ഭാര്യയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകാൻ തുടങ്ങി. ഇതിനിടെ സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കവും യുവാവ് മനപൂർവ്വം എടുത്തിട്ടു. കൂടുതൽ പണം സ്ത്രീധനമായി നൽകിയാൽ മാത്രമെ, ഭാര്യഭർത്താക്കൻമാരായി മുന്നോട്ടുപോകാൻ കഴിയുവെന്നും ഇയാൾ പറഞ്ഞു.
ആദ്യത്തെ ലോക്ക്ഡൌൺ സമയത്ത്, ഭർത്താവ് എല്ലായ്പ്പോഴും മൊബൈൽ ഫോണിൽ ചാറ്റ് ചെയ്യുന്നത് യുവതി നിരീക്ഷിച്ചു. ലോക്ക്ഡൌൺ സമയത്ത് കൂടുതൽ സമയത്തും വീട്ടിൽ തന്നെ നിന്നതോടെ ഭർത്താവ് കൂടുതൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നതായി യുവതി പറയുന്നു.
രണ്ടാമത്തെ ലോക്ക്ഡൌൺ സമയത്ത്, കൂടുതൽ സംശയം തോന്നിയതിന് ശേഷം യുവതി ഭർത്താവിന്‍റെ ഫോൺ പരിശോധിക്കാൻ തുടങ്ങി. തന്റെ ഭർത്താവിന്‍റെ പ്രൊഫൈൽ സ്വവർഗ്ഗാനുരാഗ ഡേറ്റിംഗ് അപ്ലിക്കേഷനുകളിൽ നിന്ന് യുവതി കണ്ടെത്തി. ഒന്നിലധികം പങ്കാളികളുമായി നിരന്തരം ചാറ്റുചെയ്യാറുണ്ടെന്നും യുവതിയുടെ പരിശോധനയിൽ വ്യക്തമായി.
Also read: തിരുവനന്തപുരത്ത് വീട്ടമ്മയെ കബളിപ്പിച്ച് 21 ലക്ഷം തട്ടിയെടുത്ത രണ്ടുപേർ പിടിയിൽ
പിന്നീട് ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ, ഭർത്താവിനെതിരെ യുവതി വിമൺസ് ഹെൽപ്പ്ലൈനിൽ പരാതി നൽകി. ഇതേത്തുടർന്ന് നടത്തിയ സിറ്റിങ്ങിൽ യുവതിയുടെ ഭർത്താവ് ഹാജരായിരുന്നു. പ്രാരംഭ ഘട്ടത്തിൽ തന്റെ ലൈംഗിക ആഭിമുഖ്യം സമ്മതിക്കാൻ അദ്ദേഹം തയ്യാറായില്ല. എന്നാൽ ഡേറ്റിംഗ് ആപ്ലിക്കേഷനുകളിൽ തന്റെ പ്രൊഫൈൽ ഉണ്ടെന്ന കാര്യം യുവാവ് സമ്മതിച്ചു. ഇതേത്തുടർന്നാണ് യുവതി വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. കേസ് അടുത്ത മാസം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
