ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ

Last Updated:

പെൺകുട്ടി ഓൺലൈൻ ക്ലാസിനായി ഉപയോഗിച്ചിരുന്നത് മാതാവിന്‍റെ ഫോൺ ആയിരുന്നു. മാതാവിന്‍റെ ഇൻസ്റ്റാഗ്രാം അക്കൌണ്ടിലൂടെയാണ് പെൺകുട്ടിയുമായി യുവാവ് പരിചയത്തിലാകുന്നത്

കണ്ണൂർ: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഇരുപതുകാരൻ പിടിയിൽ. തളിപ്പറമ്പ് സ്വദേശിനിയായ 16കാരിയെയാണ് ഇരുക്കൂർ സ്വദേശിയായ റാഫി(20) എന്നയാൾ പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പ് പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. കോയമ്ബത്തൂര്‍ റെയില്‍വേ സ്​റ്റേഷനില്‍നിന്നാണ് പ്രതിയെയും പെൺകുട്ടിയെയും പൊലീസ് പിടികൂടിയത്.
പെൺകുട്ടി ഓൺലൈൻ ക്ലാസിനായി ഉപയോഗിച്ചിരുന്നത് മാതാവിന്‍റെ ഫോൺ ആയിരുന്നു. മാതാവിന്‍റെ ഇൻസ്റ്റാഗ്രാം അക്കൌണ്ടിലൂടെയാണ് പെൺകുട്ടിയുമായി റാഫി പരിചയത്തിലാകുന്നത്. തുടർന്ന് ഇരുവരും പതിവായി ചാറ്റ് ചെയ്യുകയും ഫോൺ ചെയ്യുകയും ചെയ്തു. മകൾ ഓൺലൈൻ ക്ലാസിലാണെന്ന് കരുതിയ വീട്ടുകാർ ഇക്കാര്യങ്ങളൊന്നും അറിഞ്ഞില്ല. ഒടുവിൽ പെൺകുട്ടിയെ റാഫി കടത്തിക്കൊണ്ടുപോകുകയായിരുന്നു. ഇരുവരും കണ്ണൂരിൽനിന്ന് ട്രെയിനിൽ കോയമ്പത്തൂരിലേക്ക് പോകുകയായിരുന്നു.
കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കുട്ടിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് കോയമ്പത്തൂരിൽനിന്ന് റെയിൽവേ പൊലീസിന്‍റെ സന്ദേശം എത്തിയത്. കോയമ്പത്തൂർ റെയിൽവേസ്റ്റേഷൻ പ്ലാറ്റ്ഫോമിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവാവിനെയും പെൺകുട്ടിയെയും ചോദ്യം ചെയ്തതോടെയാണ് തളിപ്പറമ്പ് സ്വദേശിനിയാണെന്ന് വ്യക്തമായത്. തുടർന്ന് കോയമ്പത്തൂരിലെ റെയിൽവേ പൊലീസ് വിവരം തളിപ്പറമ്പിൽ അറിയിക്കുകയായിരുന്നു.
advertisement
വൈകാതെ തളിപ്പറമ്പ് പൊലീസ് കോയമ്പത്തൂരിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇരുവരെയും തിരികെ നാട്ടിലെത്തിക്കുകയും യുവാവിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. തളിപ്പറമ്പ് ഒന്നാംക്ലാസ് മജിസ്‌ട്രേട്ട്​ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനുശേഷം പൊലീസ് മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞുവിട്ടു.
advertisement
ഭർത്താവിന്‍റെ പ്രൊഫൈൽ ഗേ ഡേറ്റിങ് ആപ്പിൽ; വിവാഹമോചനം തേടി ടെക്കിയായ യുവതി
ഭർത്താവിന്‍റെ പ്രൊഫൈൽ ഗേ ഡേറ്റിങ് ആപ്പിൽ കണ്ട യുവതി വിവാഹ മോചനം തേടി കോടതിയെ സമീപിച്ചു. ബെംഗളൂരുവിലെ ടെക്കിയായ 28കാരിയാണ് ഭർത്താവിൽനിന്ന് ബന്ധം വേർപെടുത്തണമെന്ന ആവശ്യവുമായി കോടതിയിലെത്തിയത്. വിമൺസ് ഹെൽപ്പ് ലൈനിലും ഇവർ പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയിൽ ബസവനഗുഡി പൊലീസ് അന്വേഷണം ആരംഭിക്കുകയും, പിന്നീട് ദമ്പതികളെ കൗൺസിലിംഗിന് വിധേയമാക്കുകയും ചെയ്തു. എന്നാൽ യുവതി വിവാഹമോചനം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്.
advertisement
ഒരു സോഫ്റ്റ്വെയർ ഡെവലപ്മെന്‍റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി 2018 ജൂണിലാണ് 31 കാരനെ വിവാഹം കഴിച്ചത്. ഇത് യുവാവിന്‍റെ രണ്ടാമത്തെ വിവാഹമായിരുന്നു. എന്നാൽ തന്റെ ഭർത്താവ് തന്റെ ലൈംഗിക ആഭിമുഖ്യം സംബന്ധിച്ച വിവരങ്ങൾ മറച്ചുവെക്കുകയും തന്നെ വഞ്ചിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയിലൂടെ ആരോപിച്ചു.
advertisement
എന്നാൽ പിന്നീട് യുവാവും ഭാര്യയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകാൻ തുടങ്ങി. ഇതിനിടെ സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കവും യുവാവ് മനപൂർവ്വം എടുത്തിട്ടു. കൂടുതൽ പണം സ്ത്രീധനമായി നൽകിയാൽ മാത്രമെ, ഭാര്യഭർത്താക്കൻമാരായി മുന്നോട്ടുപോകാൻ കഴിയുവെന്നും ഇയാൾ പറഞ്ഞു.
ആദ്യത്തെ ലോക്ക്ഡൌൺ സമയത്ത്, ഭർത്താവ് എല്ലായ്പ്പോഴും മൊബൈൽ ഫോണിൽ ചാറ്റ് ചെയ്യുന്നത് യുവതി നിരീക്ഷിച്ചു. ലോക്ക്ഡൌൺ സമയത്ത് കൂടുതൽ സമയത്തും വീട്ടിൽ തന്നെ നിന്നതോടെ ഭർത്താവ് കൂടുതൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നതായി യുവതി പറയുന്നു.
advertisement
രണ്ടാമത്തെ ലോക്ക്ഡൌൺ സമയത്ത്, കൂടുതൽ സംശയം തോന്നിയതിന് ശേഷം യുവതി ഭർത്താവിന്‍റെ ഫോൺ പരിശോധിക്കാൻ തുടങ്ങി. തന്റെ ഭർത്താവിന്‍റെ പ്രൊഫൈൽ സ്വവർഗ്ഗാനുരാഗ ഡേറ്റിംഗ് അപ്ലിക്കേഷനുകളിൽ നിന്ന് യുവതി കണ്ടെത്തി. ഒന്നിലധികം പങ്കാളികളുമായി നിരന്തരം ചാറ്റുചെയ്യാറുണ്ടെന്നും യുവതിയുടെ പരിശോധനയിൽ വ്യക്തമായി.
Also read: തിരുവനന്തപുരത്ത് വീട്ടമ്മയെ കബളിപ്പിച്ച് 21 ലക്ഷം തട്ടിയെടുത്ത രണ്ടുപേർ പിടിയിൽ
പിന്നീട് ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ, ഭർത്താവിനെതിരെ യുവതി വിമൺസ് ഹെൽപ്പ്ലൈനിൽ പരാതി നൽകി. ഇതേത്തുടർന്ന് നടത്തിയ സിറ്റിങ്ങിൽ യുവതിയുടെ ഭർത്താവ് ഹാജരായിരുന്നു. പ്രാരംഭ ഘട്ടത്തിൽ തന്റെ ലൈംഗിക ആഭിമുഖ്യം സമ്മതിക്കാൻ അദ്ദേഹം തയ്യാറായില്ല. എന്നാൽ ഡേറ്റിംഗ് ആപ്ലിക്കേഷനുകളിൽ തന്റെ പ്രൊഫൈൽ ഉണ്ടെന്ന കാര്യം യുവാവ് സമ്മതിച്ചു. ഇതേത്തുടർന്നാണ് യുവതി വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. കേസ് അടുത്ത മാസം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ
Next Article
advertisement
ഗാസയിലേക്കുള്ള ഒരു സൈനികന് പാക്കിസ്ഥാൻ സൈനിക മേധാവി ആവശ്യപ്പെട്ടത് 8 ലക്ഷം!
ഗാസയിലേക്കുള്ള ഒരു സൈനികന് പാക്കിസ്ഥാൻ സൈനിക മേധാവി ആവശ്യപ്പെട്ടത് 8 ലക്ഷം!
  • പാകിസ്ഥാൻ സൈനിക മേധാവി ഗാസയിലേക്ക് ഒരു സൈനികന് 8.86 ലക്ഷം രൂപ ആവശ്യപ്പെട്ടതായി ആരോപണം.

  • പാകിസ്ഥാൻ സൈന്യം ഗാസ പ്രതിസന്ധിയെ പണമിടപാടാക്കി മാറ്റിയതിനെതിരെ വിമർശനം ഉയരുന്നു.

  • പാകിസ്ഥാൻ 20,000 സൈനികരെ ഗാസയിലേക്ക് അയയ്ക്കാൻ പദ്ധതിയിട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

View All
advertisement