TRENDING:

മലപ്പുറം തിരൂരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷം: യുവാവ് വെട്ടേറ്റ് മരിച്ചു; രണ്ടുപേർക്ക് പരിക്ക്

Last Updated:

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: തിരൂര്‍ കൂട്ടായിയില്‍ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. യാസര്‍ അറഫാത്ത് (26) ആണ് മരിച്ചത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ കൂട്ടായി മാസ്റ്റര്‍ പടി സ്വദേശി ഏനിന്റെ പുരക്കല്‍ ഷമീം(24), സഹോദരന്‍ സജീഫ്(26) എന്നിവര്‍ ചികിത്സയിലാണ്. ആയുധങ്ങളുമായി ഇരുവിഭാഗവും സംഘടിച്ചെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
advertisement

Also Read- സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം: 3 പേർ കൂടി അറസ്റ്റിൽ

വെള്ളിയാഴ്ച രാത്രി 11 ഓടെയാണ് സംഭവം നടന്നത്. മരിച്ച യാസര്‍ അറഫാത്തും സുഹൃത്തുക്കളും വീടിന് സമീപത്തെ എല്‍പി സ്‌കൂള്‍ മൈതാനത്ത് കൂട്ടംകൂടിയിരിക്കുന്നത് പതിവാണ്. സമീപത്തെ വീട്ടിലെ ഏണീന്റെ പുരക്കല്‍ അബൂബക്കറും മക്കളും നിരവധി തവണ ഇതിനെതിരെ ഇവര്‍ക്ക് താക്കീത് നല്‍കിയിരുന്നു. വെള്ളിയാഴ്ച രാത്രിയിലും ഇത് സംബന്ധിച്ച് തര്‍ക്കമുണ്ടായി.

Also Read- ഭാര്യയെ തലവെട്ടി കൊലപ്പെടുത്തി; വെട്ടിയ തലയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

advertisement

തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്ന് പോയ യാസര്‍ അറഫാത്തും സുഹൃത്തുക്കളും പിന്നിട് സംഘടിച്ചെത്തി വെല്ലുവിളി നടത്തുകയായിരുന്നു. തുടര്‍ന്ന് മറുഭാഗവുമായി സംഘര്‍ഷമുണ്ടായി. അബൂബറിന്റെ മക്കളായ ഷമീം, ഷജീം എന്നിവര്‍ക്കും കുത്തേറ്റു. യാസര്‍ അറഫാത്ത് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിൽ. പരിക്കേറ്റവര്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്.

Also Read- ക്രിക്കറ്റ് സ്റ്റംപ് കൊണ്ട് യുവാവിനെ അടിച്ചു കൊന്ന കേസ്; സഹോദരങ്ങൾക്ക് ജീവപര്യന്തം തടവ്

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രദേശത്ത് വീണ്ടും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. സംഭവം രാഷ്ട്രീയ സംഘര്‍ഷമല്ലെന്നും പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് തിരൂര്‍ സിഐ ടി പി ഫര്‍ഷാദ്, എസ് ഐ ജലീല്‍ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.

മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറം തിരൂരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷം: യുവാവ് വെട്ടേറ്റ് മരിച്ചു; രണ്ടുപേർക്ക് പരിക്ക്
Open in App
Home
Video
Impact Shorts
Web Stories