ഭാര്യയെ തലവെട്ടി കൊലപ്പെടുത്തി; വെട്ടിയ തലയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
- Published by:Naseeba TC
- news18-malayalam
Last Updated:
തലയുമായി ഇയാൾ നടന്നു നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
യുപി: സംശയത്തെ തുടർന്ന് ഭാര്യയെ തലവെട്ടി കൊലപ്പെടുത്തി യുവാവ്. ഉത്തർപ്രദേശിലാണ് സംഭവം. വെട്ടിയ തലയുമായി യുവാവ് പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് നടന്നു പോയി കീഴടങ്ങുകയായിരുന്നു.
ഉത്തർപ്രദേശിലെ ബന്ദ മേഖലയിൽ വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്. ഭാര്യയെ കുറിച്ചുള്ള സംശയമാണ് അരുംകൊലയ്ക്ക് കാരണം. ചിന്നാർ യാദവ് (35) ആണ് ഭാര്യ വിമല(34) വെട്ടിക്കൊന്നത്.
You may also like:ആലപ്പുഴയിൽ ക്രിക്കറ്റ് സ്റ്റംപ് കൊണ്ട് യുവാവിനെ അടിച്ചു കൊന്ന കേസ്; സഹോദരങ്ങൾക്ക് ജീവപര്യന്തം തടവും പിഴയും
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, വെള്ളിയാഴ്ച്ച രാവിലെ 7.30 ഓടെ ഭാര്യയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട ചിന്നാർ ദേഷ്യത്തിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് തലവെട്ടുകയായിരുന്നു.
advertisement
തലയുമായി ബബേരു പൊലീസ് സ്റ്റേഷനിലേക്ക് നടന്ന് എത്തിയാണ് ഇയാൾ കീഴടങ്ങിയത്. തലയുമായി ഇയാൾ നടന്നു നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്. ചിന്നാർ യാദവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാളിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തു.
Location :
First Published :
October 09, 2020 5:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യയെ തലവെട്ടി കൊലപ്പെടുത്തി; വെട്ടിയ തലയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി