സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം: 3 പേർ കൂടി അറസ്റ്റിൽ; പിടിയിലായത് കൊലയിൽ നേരിട്ട് പങ്കെടുത്തവർ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. അറസ്റ്റിലായ മൂന്ന് പ്രതികളും സനൂപിൻ്റെ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.
തൃശൂർ: സി.പി.എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിൻ്റെ കൊലപാതകത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ചിറ്റിലങ്ങാട് സ്വദേശികളായ അഭയജിത്ത്, ശ്രീരാഗ്, മരിമോൻ എന്ന് വിളിക്കുന്ന ശ്രീരാഗ് എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. അറസ്റ്റിലായ മൂന്ന് പ്രതികളും സനൂപിൻ്റെ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.
ചെമ്മന്തട്ടയിലെ പാടത്തുള്ള വാഴത്തോപ്പിൽ ഒളിച്ച് കഴിയവേയാണ് ഇവർ പിടിയിലായത്. കൃത്യം നടക്കുമ്പോൾ അഭയജിത്തും ശ്രീരാഗും ആയുധം കയ്യിൽ കരുതിയിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി. കുന്നംകുളത്തെ എ സി പി ഓഫീസിൽ മൂന്ന് പ്രതികളെയും ചോദ്യം ചെയ്യുകയാണ്.
സനൂപിൻ്റെ കൊലപാതകത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും വിശദമായി അന്വേഷിക്കുന്നുണ്ട്.
കേസിലെ മുഖ്യപ്രതി നന്ദനെ സംഭവം നടന്നത് രണ്ടാം ദിനം തന്നെ പൊലീസിന്റെ പിടിയിലായിരുന്നു. സനൂപിനെ കത്തിക്കൊണ്ട് കുത്തിയത് നന്ദനാണെന്ന് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ മൊഴി നൽകിയിരുന്നു.
advertisement
നന്ദനെ പിടികൂടിയതിൻ്റെ പിറ്റേന്ന് പ്രതികളായ സുജയകുമാറിനെയും സുനീഷിനെയും പിടികൂടിയിരുന്നു. സനൂപിനെ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്ക് അടിച്ചത് സുജയകുമാറും വെട്ടുകത്തി കൊണ്ട് പുറത്ത് കുത്തിയത് സുനീഷുമാണെന്ന് ഇരുവരും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്
Location :
First Published :
October 09, 2020 10:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം: 3 പേർ കൂടി അറസ്റ്റിൽ; പിടിയിലായത് കൊലയിൽ നേരിട്ട് പങ്കെടുത്തവർ


