ജാപ്പനീസ് ദിനപത്രമായ നിപ്പോണ്‍ ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച് 2019ല്‍ ജപ്പാനിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം സ്ത്രീകള്‍ക്ക് 87.45 വയസ്സും പുരുഷന്മാരുടെ പ്രായം 81.41 വയസ്സുമാണ്. ഏറ്റവും പുതിയ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ജപ്പാനിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 83.7 വയസ്സാണ്. ജപ്പാനിലെ ആളുകളുടെ ദീര്‍ഘായുസ്സിന് കാരണം ഭക്ഷണക്രമം, വ്യായാമം, സാംസ്‌കാരിക ഘടകങ്ങള്‍, ജനിതകപ്രത്യേകതകള്‍ എന്നിവയാണ്. എന്നാല്‍ ജപ്പാന്‍കാരില്‍ നിന്ന് കണ്ടുപഠിക്കാവുന്ന ചില കാര്യങ്ങളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം.
advertisement
വയര്‍ നിറക്കേണ്ട
വയര്‍ 80 ശതമാനം നിറയുന്നത് വരെ മാത്രമേ ജപ്പാന്‍കാര്‍ ഭക്ഷണം കഴിക്കുകയുള്ളൂ. ഒരാള്‍ ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത് വഴി ദഹനനാളത്തിന്റെ ഭാരം വര്‍ദ്ധിക്കും.
മികച്ച ആരോഗ്യ സംരക്ഷണ സംവിധാനവും ശുചിത്വവും
ജപ്പാന് വളരെ മികച്ച ആരോഗ്യ പരിപാലന സംവിധാനമുണ്ട്. ജനനം മുതല്‍ സാര്‍വത്രിക ആരോഗ്യ ഇന്‍ഷുറന്‍സും പതിവ് ആരോഗ്യ പരിശോധനകളും സമയബന്ധിതമായ പരിചരണങ്ങളും ഇതുവഴി ഉറപ്പാക്കുന്നു. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക, ക്ഷയരോഗത്തിന് സൗജന്യ ചികിത്സ എന്നിവ പോലുള്ള ആരോഗ്യകരമായ ജീവിതശൈലി നടപടികള്‍ ഇവിടുത്തെ പ്രത്യേകതയാണ്. ആരോഗ്യകരവും ശുചിത്വ ബോധവുമുള്ള സംസ്‌കാരമാണ് ജപ്പാനിലുള്ളത്.
ഭക്ഷണ സമയം
ജപ്പാന്‍കാര്‍ ചെറിയ അളവില്‍ മാത്രമാണ് ഭക്ഷണം വിളമ്പാറുള്ളത്. മാത്രമല്ല വളരെ കൂടുതല്‍ സമയമെടുത്താണ് ഇവര്‍ ഭക്ഷണം കഴിക്കുന്നത്. കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ടിവിയ്ക്ക് മുമ്പിലോ സെല്‍ഫോണിന് മുമ്പിലോ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ഇവിടെ വ്യാപകമായിട്ടില്ല. തറയില്‍ ഇരുന്ന് ചോപ്സ്റ്റിക്കുകള്‍ ഉപയോഗിച്ചാണ് ഇവര്‍ ഭക്ഷണം കഴിക്കുന്നത്.
You may also like:അന്ന് കഞ്ചാവ് വിറ്റതിന് 8 വർഷം തടവ് ശിക്ഷ അനുഭവിച്ചു; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കഞ്ചാവ് പാടത്തിന്റെ ഉടമ
കഴിക്കുന്ന ഭക്ഷണം
ജാപ്പനീസ് ഭക്ഷണക്രമം വളരെ സമീകൃതമാണ്. ഓരോ സീസണ്‍ അനുസരിച്ചുള്ള പഴങ്ങള്‍, ഒമേഗ സമ്പുഷ്ടമായ മത്സ്യങ്ങള്‍, അരി, ധാന്യങ്ങള്‍, സോയ, പച്ചക്കറികള്‍ എന്നിവ ഇവരുടെ ഭക്ഷണത്തില്‍ അടങ്ങിയിരിക്കും. ഈ ഭക്ഷണങ്ങളിലെല്ലാം കൊഴുപ്പുകളും പഞ്ചസാരയും കുറഞ്ഞ അളവില്‍ അടങ്ങിയിരിക്കുന്നതിനാലും വൈറ്റമിനുകളാലും ധാതുക്കളാലും സമ്പുഷ്ടമായതിനാലും ക്യാന്‍സറിനും ഹൃദ്രോഗത്തിനുമുള്ള സാധ്യതകള്‍ കുറയുന്നു. ജാപ്പനീസ് പാചകരീതി അനുസരിച്ച് കലോറിയുള്ള കൊഴുപ്പ് നിറഞ്ഞതുമായ വിഭവങ്ങള്‍ കുറവാണ്. അതുകൊണ്ട് തന്നെ ജപ്പാനില്‍ അമിതവണ്ണത്തിന്റെ തോത് വളരെ കുറവാണ്. അവര്‍ കഴിക്കുന്ന സൂപ്പ്, സ്റ്റീമിംഗ്, പായസം എന്നിവ ശരീരത്തില്‍ പോഷകങ്ങള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു.
ചായ കുടിക്കുന്ന ശീലം
ജപ്പാനിലെ ആളുകള്‍ ചായ കുടിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. മാത്രമല്ല അത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ജപ്പാനിലെ ദ്വീപസമൂഹത്തിലുടനീളം മാച്ചാ ടീ ജനപ്രിയമാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ക്യാന്‍സറിനെതിരെ പോരാടുന്നതിനും ദഹനത്തെ സഹായിക്കുന്നതിനും ഊര്‍ജ്ജ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ഇവരുടെ ചായയില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.
You may also like:ലോകത്തിലെ ഏറ്റവും വില കൂടിയ സ്വർണ ബിരിയാണി എവിടെ കിട്ടും? വിലയും വിശദാംശങ്ങളും അറിയാം
നടത്തം
ജപ്പാനിലെ ചെറുപ്പക്കാരും പ്രായമായവരും ഒരുപോലെ നടക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ടോയ്ലറ്റുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് പോലും കുടലിനും പേശികള്‍ക്കും ആരോഗ്യകരമായ രീതിയിലാണ്.
ജീനുകള്‍
ആരോഗ്യസംരക്ഷണം മാത്രമല്ല ജപ്പാന്‍കാരുടെ ആയുസ്സ് വര്‍ദ്ധിക്കാന്‍ മികച്ച ഭക്ഷണക്രമത്തിനുപുറമെ -ജീനുകളുടെ പ്രത്യേകതയുമുണ്ട്. ടൈപ്പ് 2 പ്രമേഹം, ഹൃദയാഘാതം, സെറിബ്രോവാസ്‌കുലര്‍, ഹൃദയ രോഗങ്ങള്‍ എന്നിവ പോലുള്ള പ്രായവുമായി ബന്ധപ്പെട്ട ചില രോഗങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ ഈ ജീനുകള്‍ സഹായിക്കുന്നു.
സ്‌നേഹ പരിചരണം
ഇന്ത്യയിലെന്നപോലെ, ജപ്പാനിലെ ആളുകളും പ്രായമായ കുടുംബാംഗങ്ങളെ വീടുകളില്‍ തന്നെ പരിചരിക്കുന്നവരാണ്. പല പാശ്ചാത്യ രാജ്യങ്ങളിലും പ്രായമായവരെ വൃദ്ധസദനങ്ങളില്‍ താമസിപ്പിക്കാറുണ്ട്. വാര്‍ദ്ധക്യത്തില്‍ കുടുംബത്തോടൊപ്പം ജീവിക്കാനായാല്‍ മാനസിക സന്തോഷം വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ കാലം ജീവിക്കാന്‍ സഹായിക്കുകയും ചെയ്യും.
ജീവിക്കാനുള്ള കാരണം
ജീവിക്കാനുള്ള കാരണം കണ്ടെത്തിയാല്‍ ആയുസ്സ് വര്‍ദ്ധിക്കുമെന്നാണ് ജപ്പാന്‍കാരുടെ വിശ്വാസം. മറ്റുള്ളവരെ സഹായിക്കുക, നന്നായി ഭക്ഷണം കഴിക്കുക എന്നതിനൊപ്പം സ്‌നേഹമുള്ള സുഹൃത്തുക്കളും കുടുംബവുമുണ്ടെങ്കില്‍ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും സന്തോഷവും ലക്ഷ്യങ്ങളും നേടാന്‍ കഴിയുമെന്ന് ജപ്പാന്‍കാര്‍ വിശ്വസിക്കുന്നു.
