അന്ന് കഞ്ചാവ് വിറ്റതിന് 8 വർഷം തടവ് ശിക്ഷ അനുഭവിച്ചു; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കഞ്ചാവ് പാടത്തിന്റെ ഉടമ
- Published by:Naseeba TC
- news18-malayalam
Last Updated:
കൊളോറാഡിയിലെ ഏറ്റവും വലിയ കഞ്ചാവ് പാർക്കായാണ് മൈക്കിന്റെ ഏരിയ 420 അറിയപ്പെടുന്നത്.
കഞ്ചാവ് വിൽപന നടത്തിയതിന്റെ പേരിൽ എട്ട് വർഷം ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് യുഎസ്സിലുള്ള മൈക്ക് ബിഗ്ഗോ. 2000 മുതൽ 2008 വരെയായിരുന്നു മൈക്ക് ജയിലിൽ കഴിഞ്ഞത്. എന്നാൽ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കഞ്ചാവ് പാടത്തിന്റെ ഉടമകളിൽ ഒരാളാണ് മൈക്ക്.
യുഎസ്സിലെ പല സ്റ്റേറ്റുകളിലും കഞ്ചാവ് കൃഷി നിയമവിധേയമാക്കിയതാണ് മൈക്കിന് ഗുണകരമായത്. ഏരിയ 420 എന്ന പേരിലുള്ള മൈക്കിന്റെ സഹ ഉടമസ്ഥതയിലുള്ള തോട്ടം ലോകത്തിലെ ഏറ്റവും വലിയ കഞ്ചാവ് തോട്ടമായാണ് കണക്കാക്കുന്നത്. ജയിൽവാസത്തിനു ശേഷം ജന്മനാടായ കൊളറാഡോയിൽ സ്ഥാപിച്ച നിയമപരമായ ഡിസ്പെൻസറികളിലൊന്നിൽ മൈക്ക് പങ്കുചേരുകയായിരുന്നു.
കൊളോറാഡിയിലെ ഏറ്റവും വലിയ കഞ്ചാവ് പാർക്കായാണ് മൈക്കിന്റെ ഏരിയ 420 അറിയപ്പെടുന്നത്. നൂറ് കണക്കിന് ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന തോട്ടത്തിൽ നിയമപരമായ കഞ്ചാവ് കൃഷിയും ലബോറട്ടറികളുമാണുള്ളത്. വിനോദ, മെഡിക്കൽ ആവശ്യങ്ങൾക്കായി മരിജുവാന ഉത്പന്നങ്ങളാണ് ഇവിടെ നിർമിക്കുന്നത്.
advertisement
2000 ൽ ഇരുപതാമത്തെ വയസ്സിലാണ് മൈക്കിനെ കഞ്ചാവ് വിൽപ്പന നടത്തിയതിന്റെ പേരിൽ ശിക്ഷിക്കുന്നത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലും കൊളോറാഡോയിലും നിയമവിരുദ്ധമായി കഞ്ചാവ് വിൽപ്പന നടത്തിയതിന്റെ പേരിലായിരുന്നു ശിക്ഷ. കടന്നു പോയ കാലത്തെ കുറിച്ച് മൈക്ക് പറയുന്നത് ഇങ്ങനെ,
"2000 ൽ ഇരുപത് വയസുള്ളപ്പോഴാണ് ഞാൻ ശിക്ഷിക്കപ്പെടുന്നത്. 1998 ൽ കഞ്ചാവ് വിൽപന രംഗത്ത് വലിയ മാറ്റങ്ങളാണുണ്ടായത്. മെക്സിക്കോയിലെ പ്രധാന കഞ്ചാവ് വിൽപ്പന സംഘങ്ങളെയെല്ലാം ഡിഇഎ(ഡ്രഗ് എൻഫോഴ്സമെന്റ് ഏജൻസി) പിടികൂടി. ഇത് വിതരണശൃംഖലയെ തടസ്സപ്പെടുത്തി. കാനഡയിലെ ബിസിയുമായിട്ടായിരുന്നു എനിക്ക് ബിസിനസ് ഉണ്ടായിരുന്നത്. വിതരണത്തിൽ കടുത്ത ക്ഷാമം നേരിട്ടതോടെ എന്റെ മേഖലയിൽ കഞ്ചാവ് വിതരണം നടത്തുന്ന ഏക ആളായി ഞാൻ മാറി.
advertisement
"സഹായികളായി മുപ്പത് പേർ എനിക്കുണ്ടായിരുന്നു. കച്ചവടം പൊടിപൊടിച്ച കാലമായിരുന്നു അത്. ഒരാഴ്ച്ചയിൽ നൂറ് പൗണ്ട് വരെ ഞാൻ കടത്തി. എന്നാൽ പിടിയിലായതോടെ എല്ലാം തകർന്നു."
എട്ട് വർഷം നീണ്ട ജയിൽ വാസം കഠിനമായിരുന്നുവെന്ന് മൈക്ക് പറയുന്നു. എങ്കിലും ജീവിതത്തിലെ വലിയ പാഠങ്ങൾ ആ കാലത്തിനിടയ്ക്ക് താൻ പഠിച്ചു. ജയിൽ വാസത്തിനിടയ്ക്ക് ഓവർഹെഡ് പ്രൊജക്ടറിലൂടെ ഇന്റർനെറ്റ് ഉപയോഗിക്കാൻ മൈക്ക് പഠിച്ചു. തടവുകാർക്ക് സ്വകാര്യമായി ഇന്റർനെറ്റ് ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നില്ല.
You may also like:'കരുത്തും പൗരുഷവും കൂട്ടും'; ആന്ധ്രയിൽ കഴുത ഇറച്ചിക്ക് വൻ ഡിമാൻഡ്
പുതിയ പല കാര്യങ്ങളും പഠിച്ചെങ്കിലും കുടുംബത്തിന് താൻ കാരണമുണ്ടായ വിഷമങ്ങൾ ഏറെ അലട്ടിയിരുന്നതായി മൈക്ക് പറയുന്നു. താൻ ഏറ്റവും കൂടുതൽ പശ്ചാത്തപിച്ചത് കുടുംബത്തിനുണ്ടായ പ്രയാസങ്ങളെ ഓർത്തായിരുന്നു. കുടുംബത്തിന്റെ പിന്തുണയാണ് തന്റെ വിജയത്തിന് കാരണം. കുടുംബത്തിന്റെ പിന്തുണ ലഭിച്ചില്ലായിരുന്നെങ്കിൽ തന്റെ ജീവിതം മറ്റൊരു രീതിയിൽ ആയി മാറുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
advertisement
തടവുകാലത്തെ ഏറ്റവും വലിയ വേദന ഒന്നും ചെയ്യാതെ ജീവിതത്തിലെ സുപ്രധാന കാലം കടന്നുപോകുന്നതിനെ കുറിച്ചായിരുന്നു. ജീവതത്തെ കുറിച്ച് ആഗ്രഹങ്ങളുള്ള വ്യക്തായാണ് താൻ. അതിനാൽ തന്നെ കൺമുന്നിലൂടെ വർഷങ്ങൾ കടന്നുപോകുന്നത് നിർവികാരതയോടെ നോക്കി നിൽക്കേണ്ടി വന്നതായിരുന്നു ഏറ്റവും വലിയ ശിക്ഷ.
You may also like:ഇതാ സന്തോഷ വാർത്ത; ഈ വർഷം രാജ്യത്തെ സ്വകാര്യ കമ്പനികളിലെ ജീവനക്കാരുടെ ശമ്പളം 7.7 % വരെ ഉയരുമെന്ന് സർവേ റിപ്പോർട്ട്
ഇപ്പോഴും താൻ നഷ്ടമായ വർഷങ്ങൾ നികത്താനുള്ള പരിശ്രമത്തിലാണ്. ആ വികാരം ഒരിക്കലും ഇല്ലാതാകുമെന്ന് കരുതുന്നില്ല. ഓരോ ദിവസവും തന്നോട് തന്നെ പറയുന്നത്, എല്ലാം ശരിയാകുമെന്നായിരുന്നു. ജീവിതത്തെ കുറിച്ച് പ്രതീക്ഷ കൈവിടാതിരിക്കുക എന്നതാണ് തനിക്ക് പറയാനുള്ളത്.
advertisement
എല്ലാം നഷ്ടമായ ആളെ പോലെ ജീവിതം തള്ളി നീക്കാതിരിക്കുക. അങ്ങനെയുള്ള നിരവധിയാളുകളെ താൻ കണ്ടിട്ടുണ്ട്. അവർക്ക് ഒരിക്കലും കഴിഞ്ഞ കാലത്തിൽ നിന്ന് മോചനമുണ്ടാകില്ല. ജയിൽ ശിക്ഷ കഴിഞ്ഞതിന് ശേഷം ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോയി എന്നതിനെ കുറിച്ച് മൈക്ക് പറയുന്നു, ജയിലിൽ നിന്നും ഇറങ്ങിയതിന് ശേഷം നിയമാനുസൃതമായ ജോലികൾ അന്വേഷിച്ചു തുടങ്ങി. ഡെൻവറിലുള്ള നിയമാനുസൃതമായ ഡിസ്പൻസറിയിലായിരുന്നു ആദ്യം ജോലി ലഭിച്ചത്. എന്നാൽ കഞ്ചാവുമായി ബന്ധപ്പെട്ട് നേരത്തേ ശിക്ഷ അനുഭവിച്ചവർക്ക് ജോലി നൽകില്ല എന്ന നിബന്ധന വന്നതോടെ ഒരു വർഷത്തിന് ശേഷം ആ ജോലി നഷ്ടമായി.
advertisement
എന്നാൽ അതുകൊണ്ട് ഒന്നും അവസാനിച്ചില്ല, കഴിഞ്ഞ വർഷം അവർ നിയമം മാറ്റി. ഇപ്പോൾ താൻ നിയമാനുസൃതമായി വിൽപന നടത്തുന്നയാളാണ്. ഇപ്പോൾ തോട്ടത്തിന്റെ നടത്തിപ്പുമായി തിരക്കിലാണ് മൈക്ക്. കാലാവസ്ഥ അനുകൂലമായതിനാൽ കൃഷി മികച്ച രീതിയിൽ നടക്കുന്നു.
കഞ്ചാവ് നിയമവിധേയമാക്കുന്നതിനെ കുറിച്ച് മൈക്കിന് പറയാനുള്ളത് ഇതാണ്, "ഈ മഹത്തായ പരീക്ഷണത്തിൽ നശിച്ച ജീവിതങ്ങളെ നാം മറക്കരുത്. ഈ പുതിയ വ്യവസായത്തിൽ സാമൂഹിക തുല്യത പിന്തുണയ്ക്കുന്നയാളാണ് താൻ എന്നും മൈക്ക് പറയുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 24, 2021 11:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
അന്ന് കഞ്ചാവ് വിറ്റതിന് 8 വർഷം തടവ് ശിക്ഷ അനുഭവിച്ചു; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കഞ്ചാവ് പാടത്തിന്റെ ഉടമ


