ലോകത്തിലെ ഏറ്റവും വില കൂടിയ സ്വർണ ബിരിയാണി എവിടെ കിട്ടും? വിലയും വിശദാംശങ്ങളും അറിയാം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
റോയൽ ഗോൾഡ് ബിരിയാണി എന്നാണ് ഈ ഡിഷിന്റെ പേര്. 23 കാരറ്റിലുള്ള ഭക്ഷ്യയോഗ്യമായ സ്വർണ്ണം ചേർത്താണ് ബിരിയാണി തയ്യാറാക്കുന്നത്.
നിങ്ങളുടെ ഇഷ്ട വിഭവത്തിനായി കൈയിലുള്ള സമ്പാദ്യം മുഴുവൻ ചെലവഴിക്കാൻ നിങ്ങൾ തയ്യാറാണോ? എങ്കിൽ നിങ്ങൾക്കും കഴിക്കാം ഈ സ്വർണ ബിരിയാണി. ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ ബിരിയാണിയാണ് ദുബായിലെ ബോംബെ ബൊറോയിൽ വിളമ്പുന്നത്. സ്വർണ ബിരിയാണിയാണ് ഇവിടുത്തെ സ്പെഷ്യൽ വിഭവം. റോയൽ ഗോൾഡ് ബിരിയാണി എന്നാണ് ഈ ഡിഷിന്റെ പേര്. 23 കാരറ്റിലുള്ള ഭക്ഷ്യയോഗ്യമായ സ്വർണ്ണം ചേർത്താണ് ബിരിയാണി തയ്യാറാക്കുന്നത്.
റോയൽ ബിരിയാണിയുടെ വില 1,000 അറബ് എമിറേറ്റ്സ് ദിർഹമാണ്. ഇത് ഏകദേശം 19,707 രൂപയാണ്. റോയൽ ഗോൾഡ് ബിരിയാണി ഒരു വലിയ സ്വർണ്ണ 'തളികയിലാണ്' വിളമ്പുന്നത്. ഇതിൽ നിങ്ങൾക്ക് ആവശ്യമുള്ള അരി തിരഞ്ഞെടുക്കാവുന്നതാണ്. ബിരിയാണി റൈസ്, കീമ റൈസ്, വൈറ്റ് റൈസ്, കുങ്കുമം അരി എന്നിവയിൽ ഏത് വെണമെങ്കിലും തിരഞ്ഞെടുക്കാം. 3 കിലോ അരിയുടെ ബിരിയാണിയാണ് ഈ വിലയ്ക്ക് ലഭിക്കുക.
ചെറിയ ഇനം ഉരുളക്കിഴങ്ങ് (ബേബി പൊട്ടറ്റോ), വേവിച്ച മുട്ട, വറുത്ത കശുവണ്ടി, മാതളനാരങ്ങ, വറുത്ത ഉള്ളി, പുതിന എന്നിവയും ബിരിയാണിയിൽ ഉണ്ടാകും. രജ്പുത് ചിക്കൻ കബാബ്സ്, മുഗളായ് കോഫ്ത, മലായ് ചിക്കൻ റോസ്റ്റ്, ഓൾഡ് ദില്ലി ലാമ്പ് ചോപ്‌സ് തുടങ്ങിയ ഗ്രിൽഡ് ഇറച്ചികളും ബിരിയാണി റൈസിന് ഒപ്പം ലഭിക്കും.
advertisement
പ്ലേറ്റിൽ ഇവയെല്ലാം വിളമ്പിയ ശേഷം ഏറ്റവും മുകളിലായി ഭക്ഷ്യയോഗ്യമായ സ്വർണ്ണ ഇലകൾ വിളമ്പും. ബോംബെ ബൊറോയുടെ ഇൻസ്റ്റാഗ്രാം പേജിൽ ദുബായിലെ ഏറ്റവും ചെലവേറിയ റോയൽ ഗോൾഡ് ബിരിയാണിയെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 23, 2021 6:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ലോകത്തിലെ ഏറ്റവും വില കൂടിയ സ്വർണ ബിരിയാണി എവിടെ കിട്ടും? വിലയും വിശദാംശങ്ങളും അറിയാം


