ഏറ്റവും പുതിയ വീഡിയോ ലാലേട്ടൻ തന്നെയാണ് ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. ബ്ലാക്ക് ടീ ഷർട്ട്, ബ്ലാക് മാസ്ക്, ബ്ലാക് ട്രാക് സ്യൂട്ട്, ബ്ലാക് വാച്ച്, ബ്ലാക് ഫ്രെയിമിലുള്ള കണ്ണട ഇതാണ് ഈ വീഡിയോയിൽ ലാലേട്ടൻരെ കോസ്റ്റ്യൂ. വീഡിയോ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് ഇത് ഷെയർ ചെയ്തിരിക്കുന്നത്.
Also Read ആ രാജകീയ വരവിൽ കണ്ണുടക്കിയത് ലാലേട്ടനിൽ മാത്രമല്ല ആ ഷർട്ടിലും; പക്ഷെ വില തപ്പിപ്പോയവരുടെ കണ്ണുതള്ളി
advertisement
ഏതാനും ദിവസങ്ങൾക്ക് മുൻപ് സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. അതും ലാലേട്ടന്റെ മാസ് എൻട്രിയായിരുന്നു. KL 07 CU 2020 എന്ന ഫാന്‍സി നമ്പറിലുള്ള തന്റെ കാറിൽ നിന്നിറങ്ങി ചുറ്റുമുള്ളവരെ അഭിവാദ്യം ചെയ്ത് പോകുന്നതായിരുന്നു അന്നത്തെ വീഡിയോ. 'വരുന്നത് രാജാവാകുമ്പോൾ വരവ് രാജകീയമാകും' എന്ന ക്യാപ്ഷനോടെ ഫാൻസ് പേജിലാണ് ഈ വീഡിയോ പങ്കുവച്ചത്. എന്നാൽ ആ വീഡിയോയിൽ ലാലേട്ടൻ മാസ്ക് മാറ്റിയെന്ന് ചിലർ വിമർശിച്ചിരുന്നു. എന്നാൽ ഏറ്റവും പുതിയ വീഡിയോയിൽ മാസ്ക ധരിച്ചാണ് താരരാജാവിന്റെ മാസ് എൻട്രി.
മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലർ ചിത്രങ്ങളിൽ ഒന്നാണ് ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദൃശ്യം. വർഷങ്ങൾക്കിപ്പുറം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുമ്പോഴും വലിയ ആവേശത്തിലാണ് ആരാധകർ.
കഴിഞ്ഞ ദിവസം ചിത്രീകരണത്തിനിടയിൽ നിന്നും ജോർജുകുട്ടിക്കും കുടുംബത്തിനുമൊപ്പം പകർത്തിയ ഒരു ചിത്രം ജീത്തു ജോസഫ് പങ്കുവച്ചത് വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ലൊക്കേഷൻ ചിത്രങ്ങളും താരത്തിന്റെ മാസ് എൻട്രി വീഡിയോയും പുറത്തുവന്നത്.
