നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • 'ഒരു ചിൽഡ് ബിയർ ആയാലോ'? പറയുന്നത് ലാലേട്ടനല്ല കോവിഡ് മാറിയ 103 വയസുളള മുത്തശ്ശി

  'ഒരു ചിൽഡ് ബിയർ ആയാലോ'? പറയുന്നത് ലാലേട്ടനല്ല കോവിഡ് മാറിയ 103 വയസുളള മുത്തശ്ശി

  മുത്തശ്ശിയുടെ ചിൽഡ് ബിയറിന് നെറ്റിസൺസും 'ചിയേഴ്സ്' നൽകുന്നുണ്ട്.

  Jennie Stejna

  Jennie Stejna

  • Share this:
   മസാച്ചുസെറ്റ്സ്: 'നമുക്കോരോ ബിയർ അങ്ങട് കാച്യാലോ' തൂവാനത്തുമ്പികൾ എന്ന ചിത്രത്തിൽ മോഹൻലാലിന്‍റെ കഥാപാത്രം പറയുന്ന ഈ ഡയലോഗ് മലയാളികൾക്ക് പരിചിതമാണ്.. ഇതേ ഡയലോഗ് തന്നെയാണ് യുകെയിൽ കോവിഡിനെ തോൽപ്പിച്ചെത്തിയ നൂറ്റിമൂന്നുകാരി ജെനി സ്റ്റെജ്നയും പറയുന്നത്. മസാച്ചുസെറ്റ്സിലെ ഒരു നഴ്സിംഗ് ഹോമിൽ കഴിയുകയാണ് ഈ മുത്തശ്ശി. മൂന്നാഴ്ചകൾക്ക് മുമ്പ് ജെനിയ്ക്ക് കടുത്ത പനി ബാധിച്ചു പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

   ആ നഴ്സിംഗ് ഹോമിലെ ആദ്യ കോവിഡ് കേസായിരുന്നു ജെനി. പ്രായാധിക്യം മൂലം രോഗം വഷളായതോടെ ഇവരെ പ്രത്യേക വാർഡിലേക്ക് മാറ്റുകയും കൃത്യമായ പരിചരണത്തിൽ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഡോക്ടര്‍മാരെ വരെ അത്ഭുതപ്പെടുത്തിക്കൊണ്ട് കൊറോണ മുക്തയായി ജെനി ജീവിതത്തിലേക്ക് മടങ്ങിവന്നു. നൂറ്റിമൂന്നുകാരിയായ മുത്തശ്ശിയുടെ ഈ അതിജീവനത്തെ ആഘോഷിക്കാതിരിക്കാൻ ഡോക്ടർമാർക്കും ആയില്ല.. നല്ല തണുത്ത ഒരു കുപ്പി ബിയർ നൽകിയാണ് ഇവർ ജെനിയെ തിരികെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്തത്.
   You may also like:Covid 19 | നിയന്ത്രണങ്ങൾ ലംഘിച്ച് മെഗാറാലിയിൽ പങ്കെടുത്ത് കർണാടക ആരോഗ്യമന്ത്രി; വിമർശനം ശക്തം [NEWS]സ്കൂൾ കാലത്തെ 'അനാവശ്യ' പോസ്റ്റുകൾ ഒഴിവാക്കാൻ പുതിയ മാർഗവുമായി ഫേസ്ബുക്ക് [NEWS] മകളുടെ അസുഖവിവരമറിഞ്ഞ് പുറപ്പെട്ട പിതാവ് അപകടത്തിൽ മരിച്ചു; രോഗം മൂർച്ഛിച്ച കുഞ്ഞിനെയും രക്ഷിക്കാനായില്ല [NEWS]
   മക്കളും പേരക്കുട്ടികളും അവരുടെ മക്കളുമൊക്കെയുള്ള വയോധിക, ജീവനോടെ മടങ്ങിയെത്തുമെന്ന് ബന്ധുക്കള്‍ പോലും കരുതിയില്ല. അതുകൊണ്ട് തന്നെ ഈ തിരിച്ചു വരവ് വലിയൊരു വിസ്മയം തന്നെയായാണ് ഇവർ കാണുന്നത്. മുത്തശ്ശിയുടെ ചിൽഡ് ബിയറിന് നെറ്റിസൺസും 'ചിയേഴ്സ്' നൽകുന്നുണ്ട്.


   Published by:Asha Sulfiker
   First published:
   )}