ആ രാജകീയ വരവിൽ കണ്ണുടക്കിയത് ലാലേട്ടനിൽ മാത്രമല്ല ആ ഷർട്ടിലും; പക്ഷെ വില തപ്പിപ്പോയവരുടെ കണ്ണുതള്ളി

Last Updated:

പോൾ ആൻഡ് ഷാർക്ക് ബ്രാൻഡിലുള്ളതാണ് ഈ ഷർട്ട്.

ദ‌ൃശ്യം സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വന്നിറങ്ങുന്ന ലാലേട്ടന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.  വെറും പതിനഞ്ച് സെക്കൻഡ് മാത്രമുള്ള ഈ വീഡിയോ ലക്ഷകണക്കിന് പേരാണ് കാണുകയും പങ്കുവയ്ക്കുകയും ചെയ്തത്.  അടുത്തിടെ സ്വന്തമാക്കിയ ടൊയോട്ട എം.പി.വിയിലാണ് ലാലേട്ടൻ  ലൊക്കേഷനിൽ വന്നിറങ്ങിയത്. കാറിൽ നിന്നിറങ്ങി മാസ്ക് അഴിച്ച് ചുറ്റുമുള്ളവരെ അഭിവാദ്യം ചെയ്ത് നടന്നനീങ്ങുന്നതാണ് വീഡിയോ.
വെള്ള നിറത്തിലുള്ള ഷർട്ടണിഞ്ഞ്, കാറിൽ നിന്നിറങ്ങുന്ന 'ലാലേട്ടന്റെ' ചിത്രം മിനിറ്റുകൾക്കുള്ളിൽ വൈറലായി. മോഹൻലാൽ മാസ്‌ക് അഴിച്ച് മാറ്റിയെന്ന് ചിലർ പരാതിപ്പെട്ടപ്പോൾ മറ്റു  ചിലരുടെ കണ്ണുടക്കിയത് താരത്തിന്റെ ആ ഷർട്ടിലായിരുന്നു.
ഇതിനു പിന്നാലെ ഷർട്ടിന്റെ വിലയും, ബ്രാൻഡും ചില വിരുതൻമാർ കണ്ടെത്തി. പോൾ ആൻഡ് ഷാർക്ക് ബ്രാൻഡിലുള്ളതാണ് ഈ ഷർട്ട്. വിലയോ ഏകദേശം 250 യു.എസ് ഡോളർ വരും.  അതായത് 18,300 രൂപ.
advertisement
കോവിഡ് പശ്ചാത്തലത്തിലുള്ള ഇടവേളയ്ക്ക് ശേഷമാണ് ദൃശ്യം 2 ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ലൊക്കേഷനിൽ നിന്നുള്ള പല ചിത്രങ്ങളും നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കപ്പെടുന്ന ദൃശ്യത്തിന്‍റെ രണ്ടാം ഭാഗം എത്തുന്നതിന്‍റെ ആവേശത്തിൽ കൂടിയാണ് ആരാധകർ. ജിത്തു ജോസഫ് തന്നെ ഒരുക്കുന്ന ചിത്രത്തിൽ ആദ്യ ഭാഗത്തിലെ താരങ്ങൾ തന്നെയാണ് അണിനിരക്കുന്നത്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ, സിദ്ദിഖ്, ആശാ ശരത്ത്, സായ് കുമാർ, മുരളി ഗോപി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു
മലയാളം വാർത്തകൾ/ വാർത്ത/Film/
ആ രാജകീയ വരവിൽ കണ്ണുടക്കിയത് ലാലേട്ടനിൽ മാത്രമല്ല ആ ഷർട്ടിലും; പക്ഷെ വില തപ്പിപ്പോയവരുടെ കണ്ണുതള്ളി
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement