Also Read- വരുണിന്റെ കൊലപാതകം; ജോർജ് കുട്ടി പോലീസ് പിടിയിലാവുമോ? വൈറലായി ദൃശ്യം 2 ചിത്രങ്ങൾ
ഒരു അച്ഛൻ എന്ന നിലയിൽ അഭിമാനത്തോടെയാണ് ഫെബ്രുവരി 14ന് മകൾ എഴുതിയ പുസ്തകം പുറത്തിറങ്ങുന്ന കാര്യം പ്രഖ്യാപിക്കുന്നതെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. വിസ്മയയുടെ കവിതകളും ചിത്രങ്ങളും ഉൾപ്പെടുന്ന പുസ്തകത്തിന് 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്നാണ് പേരിട്ടിരിക്കുന്നത്. പെന്‍ഗ്വിന്‍ ബുക്‌സാണ് പുസ്തകം പുറത്തിറക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ വിസ്മയയും ഇക്കാര്യം പുറത്തുവിട്ടു. ഇന്ത്യയിൽ എവിടെയും പുസ്തകം ലഭിക്കുമെന്നും ഓണ്‍ലൈനായി ബുക്ക് ചെയ്യാമെന്നും അനിയത്തിക്ക് ആശംസ അറിയിച്ച് പ്രണവ് മോഹന്‍ലാലും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്.
advertisement
Also Read- Aaha song | Indrajith Sukumaran | ഇന്ദ്രജിത്തിന്റെ ആഹായിൽ നിന്നും ഒരു പ്രണയഗാനമിതാ
പൊതുചടങ്ങുകളിലും കുടുംബ ഫോട്ടോകളിലും വിസ്മയയെ വളരെ അപൂർവ്വമായേ കാണാറുളളൂ. അടുത്തിടെ മോഹൻലാലിന്റെ സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ കുടുംബത്തിനൊപ്പം വിസ്മയയും എത്തിയിരുന്നു. പള്ളിയിലെ ചടങ്ങുകളിലും പിന്നീട് നടന്ന വിവാഹവിരുന്നിലും മോഹന്‍ലാലും കുടുംബവും പങ്കെടുത്തിരുന്നു. തന്‍റെ വെയ്റ്റ് ലോസ് ജേണിയെ കുറിച്ച് അടുത്തിടെ വിസ്മയ ഇൻസ്റ്റയിൽ കുറിച്ചിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തായ്‌ലാൻഡിലെ ഫിറ്റ്‍കോഹ് എന്ന ട്രെയിനിങ് സെന്‍ററിൽ പരിശീലകൻ ടോണിയുടെ സഹായത്താലാണ് 22 കിലോ ഭാരത്തോളം തനിക്ക് കുറയ്ക്കാനായതെന്നും വിസ്മയ പറഞ്ഞിരുന്നു.
Also Read- പ്രിയങ്ക ചോപ്രയുടെ പുസ്തകത്തിൽ ഇളയദളപതിയെ കുറിച്ച് പറയുന്നത്
അഭിനയത്തിനുപുറമേ സംവിധാന രംഗത്തും കടക്കാനൊരുങ്ങുകയാണ് മോഹൻലാൽ. 'ബറോസ്’ എന്ന ത്രീഡി ചിത്രം സംവിധാനം ചെയ്യുമെന്ന് മോഹൻലാൽ അറിയിച്ചിരുന്നു. മോഹൻലാലിനൊപ്പം മകളും പ്രവർത്തിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
