വ്യക്തിജീവിതത്തെ കുറിച്ചും കരിയറിലെ മറക്കാനാകാത്ത കാര്യങ്ങളെ കുറിച്ചും പ്രിയങ്ക ചോപ്ര തുറന്ന് എഴുതിയ പുസ്തകമാണ് 'അൺഫിനിഷ്ഡ്'. ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഏറ്റവും മനോഹരമായ കാര്യങ്ങൾ മാത്രമല്ല താരം എഴുതിയത്. നേരിടേണ്ടി വന്ന ഏറ്റവും മോശം അനുഭവങ്ങളെ കുറിച്ചും പ്രിയങ്ക പുസ്തകത്തിൽ പറയുന്നുണ്ട്.
നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ വൈറ്റ് ടൈഗറാണ് പ്രിയങ്കയുടെ ഏറ്റവും ഒടുവിലത്തെ ചിത്രം. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളുടെ കുടുംബത്തിൽ ആദ്യമായി ഓസ്കാർ കൊണ്ടുവരുന്നത് പ്രിയങ്കയായിരിക്കുമെന്നാണ് ഭർത്താവ് നിക്ക് ജോനാസ് ചിത്രം കണ്ട് പറഞ്ഞതെന്ന് പ്രിയങ്ക നേരത്തേ പറഞ്ഞിരുന്നു.