ബോബെ വെൽവെറ്റ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടയിലായിരുന്നു സംഭവം. ആദ്യ രണ്ട് തവണയും തന്നോട് വളരെ നല്ല രീതിയിൽ പെരുമാറിയെന്നും എന്നാൽ മൂന്നാമത്തെ തവണ വീട്ടിലെത്തിയപ്പോൾ വളരെ മോശം അനുഭവമാണ് ഉണ്ടായതെന്നും നടി പായൽ ഘോഷ് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മൂന്നാമത്തെ കൂടിക്കാഴ്ചയിൽ അനുരാഗ് അയാളുടെ മുറിയിലേക്കു കൊണ്ടുപോയി. അയാൾ വസ്ത്രങ്ങൾ മാറ്റിയ ശേഷം തന്നെയും നിർബന്ധിച്ചു. എന്നാൽ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞപ്പോൾ എല്ലാവരും ഇതെല്ലാം ചെയ്യുന്നു എന്നായിരുന്നു അനുരാഗിന്റെ മറുപടിയെന്നും പായൽഘോഷ് അഭിമുഖത്തിൽ പറഞ്ഞു.
advertisement
ആ തവണ ഭാഗ്യംകൊണ്ട് രക്ഷപെട്ട് പുറത്തുവന്നെങ്കിലും അടുത്ത തവണ വരുമ്പോൾ തയാറായിരിക്കണം എന്നു പറഞ്ഞാണ് അനുരാഗ് തന്നെ വിട്ടതെന്നും താരം പറയുന്നു. പിന്നീട് നിരന്തരം മെസേജുകൾ അയച്ചെങ്കിലും താൻ മറുപടി നൽകിയില്ലെന്നും നടി വ്യക്തമാക്കി. മീടു ആരോപണങ്ങൾക്കിടയിൽ തന്റെ അനുഭവം പറയാൻ ഒരുങ്ങിയെങ്കിലും കുടുംബവും സുഹൃത്തുക്കളും തടഞ്ഞതിനാൽ പിന്മാറിയെന്നും പായൽഘോഷ് അഭിമുഖത്തിൽ പറഞ്ഞു.