അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണവുമായി പ്രമുഖ നടി; വിശദമായ പരാതി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ

Last Updated:

“അനുരാഗ് കശ്യപ് അയാളുടെ ഇംഗിതത്തിന് വഴങ്ങാൻ എന്നെ നിർബന്ധിക്കുകയും വളരെ മോശമായി പെരുമാറുകയും ചെയ്തു"

ബോളിവുഡിലെ പ്രമുഖ നിർമ്മാതാവും സംവിധായകനുമായ അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണവുമായി നടി പായൽ ഘോഷ്, പട്ടേൽ കി പഞ്ചാബി ഷാദി എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയായാണ് പായൽ ഘോഷ്. അനുരാഗ് കശ്യപ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചുവെന്നാണ് നടിയുടെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ടാണ് പായൽ ഘോഷ് ആരോപണം ഉന്നയിച്ചത്. അതേസമയം ആരോപണത്തോട് അനുരാഗ് കശ്യപ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
“അനുരാഗ് കശ്യപ് അയാളുടെ ഇംഗിതത്തിന് വഴങ്ങാൻ എന്നെ നിർബന്ധിക്കുകയും വളരെ മോശമായി പെരുമാറുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, എന്‍റെ ജീവൻ അപകടത്തിലാണ്, ദയവായി സഹായിക്കുക”- നടി പായൽ ഘോഷ് ട്വിറ്ററിൽ എഴുതിയതാണിത്.
advertisement
വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ വിശദമായ പരാതി നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ. “നിങ്ങൾക്ക് വിശദമായ പരാതി ചെയർപേഴ്സൺ- ncw@nic.in എന്ന ഇ-മെയിലിൽ അയയ്ക്കാം, ദേശീയ വനിതാ കമ്മീഷൻ ഇത് അടിയന്തരമായി പരിശോധിക്കും.”- രേഖാ ശർമ്മ ട്വീറ്റ് ചെയ്തു.
advertisement
കുറച്ച് ദിവസമായി ട്വിറ്ററിൽ കശ്യപുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന നടി കങ്കണ റണൗത്തും പായൽ ഘോഷിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തു, “എല്ലാ ശബ്ദവും പ്രധാനമാണ്"- പായൽ ഘോഷിന്‍റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് കങ്കണ പറഞ്ഞു.
advertisement
ഹോളിവുഡിലെ ചലച്ചിത്ര നിർമ്മാതാവ് ഹാർവി വെയ്ൻ‌സ്റ്റൈന്റെ കുറ്റകൃത്യങ്ങൾ പുറത്തുവന്നതിനുശേഷം, നിരവധി സ്ത്രീകൾ സമാനമായ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
You may also like:എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സിഎം വിജയനാണോ? നസ്രിയയുടെ ക്യൂട്ട് വീഡിയോ വൈറൽ [NEWS]IPL 2020| ഫിറ്റ് ബോഡി , പുതിയ ഹെയർ സ്റ്റൈൽ, താടി; എംഎസ് ധോണിയുടെ ലുക്ക് ഏറ്റെടുത്ത് ആരാധകർ [NEWS] IPL 2020 | മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി ചെന്നൈ സൂപ്പർ കിങ്സ് തുടങ്ങി- ആദ്യ കളി ചിത്രങ്ങളിലൂടെ [NEWS]
നടി തനുശ്രീ ദത്തയെ നടൻ നാനാ പടേക്കർ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാരോപിച്ചാണ് ബോളിവുഡിൽ ഇത് ആരംഭിച്ചത്. അതിനുശേഷം, ബോളിവുഡിലെ ശ്രദ്ധേയരായ അലോക് നാഥ്, സാജിദ് ഖാൻ, വികാസ് ബഹൽ എന്നിവർക്കെതിരെ ലൈംഗിക ആരോപണങ്ങൾ ഉയർന്നിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണവുമായി പ്രമുഖ നടി; വിശദമായ പരാതി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ
Next Article
advertisement
ആദ്യം കയറിയ തീയേറ്ററിൽ ടിക്കറ്റ് കിട്ടാതെ അടുത്ത തീയേറ്ററിലേക്ക് പോയ മാതാപിതാക്കൾ കുട്ടിയെ മറന്നു
ആദ്യം കയറിയ തീയേറ്ററിൽ ടിക്കറ്റ് കിട്ടാതെ അടുത്ത തീയേറ്ററിലേക്ക് പോയ മാതാപിതാക്കൾ കുട്ടിയെ മറന്നു
  • മാതാപിതാക്കൾ തിയേറ്റർ മാറിയപ്പോൾ കുട്ടിയെ മറന്നത് ഗുരുവായൂരിൽ ശനിയാഴ്ച രാത്രിയായിരുന്നു.

  • ഇടവേള സമയത്ത് മാത്രമാണ് മാതാപിതാക്കൾ കുട്ടി ഒപ്പമില്ലെന്ന കാര്യം അറിഞ്ഞത്.

  • തീയേറ്റർ ജീവനക്കാർ കുട്ടിയെ കണ്ടെത്തി പൊലീസിന് കൈമാറി, പിന്നീട് മാതാപിതാക്കൾക്ക് തിരികെ നൽകി.

View All
advertisement