ഇനിയില്ല....പന്ത്രണ്ടാം വയസിൽ തുടങ്ങിയ മാന്ത്രിക വിസ്മയം
1978 ജൂലൈ 10 ന് തിരുവനന്തപുരത്താണ് ബാലഭാസ്കറിന്റെ ജനനം.
അച്ഛൻ ഉണ്ണി( ചന്ദ്രൻ), അമ്മ ശാന്ത. പോസ്റ്റ്മാസ്റ്ററായിരുന്നു അച്ഛൻ അമ്മ തിരുവനന്തപുരം സംഗീത കോളജിൽ സംസ്കൃത അധ്യാപികയായിരുന്നു. സഹോദരി മീര .
advertisement
തിരുവനന്തപുരം മോഡൽ സ്കൂളിൽ പഠിക്കുമ്പൊൾ തന്നെ സംഗീത രംഗത്ത് ബാലഭാസ്കർ പ്രതിഭ തെളിയിച്ചു.അമ്മയുടെ സഹോദരൻ ബി ശശികുമാറായിരുന്നു ബാലഭാസ്കറിന്റെ ഗുരുനാഥൻ. തന്ത്രി വാദ്യത്തിലും വൃന്ദവാദ്യത്തിലും നിരവധി സമ്മാനങ്ങൾ ബാലഭാസ്കർ സ്കൂൾ കാലത്ത് തന്നെ വാരിക്കൂട്ടി.
പത്താം ക്ലാസിൽ 525 മാർക്കോടെവിജയം. തുടർന്ന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ പ്രീഡിഗ്രി. ഈ കാലത്താണ് മംഗല്യപല്ലക്ക് എന്ന ചിത്രത്തിന് സംഗീതം നിർവഹിച്ചത്. തുടർന്ന് ചില ചിത്രങ്ങൾക്ക് കൂടി സംഗീതം നൽകി,
ഈസ്റ്റ് കോസ്റ്റിന്റെ വിദേശ ഷോ ആയ കിലുക്കത്തിന് സംഗീതം നൽകിയതോടെ ബാലു സിനിമയ്ക്കു പുറത്തുള്ള സംഗീതത്തിൽ സ്വന്തം പാത തെളിച്ചു. പിന്നീട് നിനക്കായ്, ആദ്യമായ്, ഓർമ്മയ്ക്കായ് എന്നിങ്ങനെ പ്രണയ ആൽബങ്ങൾ നിരവധി.
യൂണിവേഴ്സിറ്റ് കോളജിൽ ബിഎ,എംഎ ക്ലാസുകളിൽ പഠിക്കുമ്പോൾ രൂപീകരിച്ച കൺഫ്യൂഷൻ ബാന്റിലൂടെയാണ് നീ അറിയാൻ എന്ന സ്വതന്ത്ര മ്യൂസിക് ആൽബം ചിട്ടിപ്പെടുത്തി.
സൂര്യ ടിവിയിലൂടെ മലയാളത്തിലെ ആദ്യ മ്യൂസിക് വീഡിയോ അവതരിപ്പിച്ചു. പിന്നീട് നിരവധി സ്വതന്ത്ര ഗാനങ്ങൾക്ക് ഈണം നൽകി സിനിമാ സംഗീതത്തിനപ്പുറം മലയാള ഗാനങ്ങൾക്ക് പുതിയ വേദി സജ്ജമാക്കിയതിൽ പ്രമുഖനായിരുന്നു ബാലഭാസ്കർ...
ഇനിയില്ല...വയലിനിലെ ആ മാന്ത്രിക സ്പർശം
ഒപ്പമുള്ള കുട്ടികൾ അക്ഷരങ്ങൾ എഴുതാനും വായിക്കാനും തുടങ്ങിയ പ്രായത്തിൽ വേദികളിൽ മാന്ത്രിക വിസ്മയം തീർത്തുതുടങ്ങിയ വിരലുകളാണ് ബാലഭാസ്കറിൻറേത്. ആ വിരലുകൾ പിന്നെയും എത്രയോ വേദികളിൽ, പുരുഷാരങ്ങൾക്ക് മുന്നിൽ സംഗീതധാരയായി ഒഴുകി. 40ാം വയസിൽ ആ വിരലുകൾ നിലയ്ക്കുമ്പോഴും സംഗീതലോകത്ത് തന്റേതായ ഒരിടം സൃഷ്ടിച്ചാണ് ബാലഭാസ്കർ മടങ്ങിയത്. തുടർന്ന് വായിക്കുക...
പ്രതിഭാധനനായ കലാകാരനെ നഷ്ടമായി : ബാലഭാസ്‌കറിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി
വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തുടർന്ന് വായിക്കുക...
ബാലഭാസ്‌കറിന്റെ സംസ്കാരം നാളെ
അപകടത്തിൽ മരിച്ച വയലിനിസ്റ്റും സംഗീതജ്ഞനുമായ ബാലഭാസ്കറിന്റെ സംസ്കാരം നാളെ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. തുടർന്ന് വായിക്കുക...
'അവന്റെ മറുപടി ഞാൻ ആ ചുണ്ടുകളിൽ നിന്നും വായിച്ചു'
കഴിഞ്ഞദിവസം പ്രിയസുഹൃത്തിനെ ആശുപത്രിയിലെത്തി കണ്ടതിന് ശേഷം സ്റ്റീഫൻ ദേവസി പറഞ്ഞ വാക്കുകൾ നെഞ്ച് പിടയാതെ കേട്ടിരിക്കാനാവില്ല. തുടർന്ന് വായിക്കുക...
ബാലഭാസ്കറിനു കലാലോകത്തിന്റെ കണ്ണീർ പുഴ
ഇത് പെയ്തൊഴിയാത്ത അശ്രുപൂജ. ലാളിത്യത്തിന്റെ നിറ പുഞ്ചിരിയുമായി നിറഞ്ഞു നിന്ന പ്രിയ സംഗീതജ്ഞന്റെ വിയോഗം മലയാളക്കരയെ ആകെ കണ്ണീരിലാഴ്ത്തിയിരിക്കുന്നു. രാജ്യം എമ്പാടുമുള്ള ചലച്ചിത്ര, ഗാന, കലാ രംഗമാകെ തേങ്ങുകയാണു ബാലഭാസ്കറിന്റെ അകാല വിയോഗത്തിൽ. തുടർന്ന് വായിക്കുക...
'ന്നാലും ഇനി നിങ്ങളില്ലല്ലോ ചേട്ടാ!' ആർ.ജെ. ഫിറോസിന്റെ ഓർമ്മക്കുറിപ്പ്
ആ പഴയ കലാലയ താഴ്വരയിൽ അവർ ഒന്നിച്ചായിരുന്നു. വയലിൻ കൊണ്ട് വിസ്മയം തീർത്ത ബാലഭാസ്കറിന്റെ ചങ്ങാതിക്കൂട്ടത്തിൽ ഇപ്പോൾ കിടിലം ഫിറോസെന്ന പേരിൽ അറിയുന്ന ആർ.ജെ., അന്നത്തെ ഫിറോസ് അസീസുമുണ്ടായിരുന്നു. ബാലുവിന്റെയും ലക്ഷ്മിയുടെയും പ്രണയത്തിനു യൂണിവേഴ്സിറ്റി കോളേജിലെ ഇലകളും, പൂക്കളും, മരങ്ങളും, തണലുമെന്ന പോലെ സാക്ഷികളായി ഇവരും ഉണ്ടായിരുന്നു. തുടർന്ന് വായിക്കുക...
ബാലഭാസ്ക്കർ-ലക്ഷ്മി വിവാഹ ചിത്രങ്ങൾ
മോളെ അച്ഛന്റെ നെഞ്ചത്ത് കമഴ്ത്തി കിടത്തണം; രണ്ടു പേര്‍ക്കും കൊതി മാറിയിട്ടില്ല; എല്ലാരും പൊട്ടിക്കരഞ്ഞപ്പോള്‍ ആ സ്ത്രീ കണ്ണുകള്‍ തുറന്നു വെച്ച് തന്നെ കിടന്നു
പ്രിയപ്പെട്ടവര്‍ അപ്രതീക്ഷിതമായി അപകടത്തില്‍പ്പെട്ട് മരിക്കുമ്പോള്‍ ഒപ്പമുള്ളവരുടെ അവസ്ഥ എന്തായിരിക്കും. അതും ഭര്‍ത്താവും പൊന്നോമനയും നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ അവസ്ഥ... തുടർന്ന് വായിക്കുക...