ബാലഭാസ്‌കറിന്റെ സംസ്കാരം നാളെ
Last Updated:
തിരുവനന്തപുരം: അപകടത്തിൽ മരിച്ച വയലിനിസ്റ്റും സംഗീതജ്ഞനുമായ ബാലഭാസ്കറിന്റെ സംസ്കാരം നാളെ നടക്കും. ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിലാകും സംസ്കാരം.
തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെ 12 50 നായിരുന്നു അന്ത്യം. സെപ്തംബർ 25നുണ്ടായ വാഹനാപകടത്തെ തുടർന്ന് മകൾ തേജസ്വിനി ബാല മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി ചികിത്സയിൽ തുടരുകയാണ്. ആശുപത്രിയിൽ ബാലഭാസ്കറിന്റെ ബന്ധുക്കളെ കൂടാതെ സുഹൃത്തുക്കളുടെ വലിയൊരു നിരതന്നെ എത്തിയിട്ടുണ്ട്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 02, 2018 9:32 AM IST