പ്രതിഭാധനനായ കലാകാരനെ നഷ്ടമായി : ബാലഭാസ്‌കറിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി
Last Updated:
തിരുവനന്തപുരം : വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഗീത ലോകത്തിന് പ്രതിഭാധനനായ ഒരു കലാകാരനെയാണ് നഷ്ടമായത്. ഉപകരണസംഗീതത്തിന്റെ വിസ്മയ സാധ്യതകള്‍ തെളിയിച്ച ബാലഭാസ്‌കര്‍, തികഞ്ഞ സാമൂഹ്യപ്രതിബദ്ധതയോടെയാണ് കലാരംഗത്ത് പ്രവര്‍ത്തിച്ചതെന്നാണ് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞത്.
ബാലഭാസ്‌കറിന്റെ അകാലവിയോഗം ഏറെ വേദനപ്പിക്കുന്നുവെന്നും അദ്ദേഹത്തിന്റെ മകള്‍ തേജസ്വിനി ബാല നഷ്ടപ്പെട്ടതിന് പിന്നാലെയുണ്ടായ ഈ ദുഃഖവാര്‍ത്ത മലയാളികള്‍ വിഷമത്തോടെയാണ് ശ്രവിച്ചത്. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന ബാലഭാസ്‌കര്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 02, 2018 8:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രതിഭാധനനായ കലാകാരനെ നഷ്ടമായി : ബാലഭാസ്‌കറിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി