ചൊവ്വാഴ്ച ഉണ്ടായ കനത്ത കാറ്റിലും മഴയിലും അടുത്ത വീട്ടിലെ പ്ലാവ് വീടിനു മുകളിലേക്ക് വീഴുകയായിരുന്നു. വീടിന്റെ ഒരു ഭാഗം ഭാഗികമായി തകരുകയായിരുന്നു. അതേസമയം, വീടിനു മുകളിൽ വീണ മരം ബുധനാഴ്ച വൈകുന്നേരത്തോടെ മാറ്റിയതായി അദ്ദേഹം അറിയിച്ചു.
You may also like:ദോഹയില്‍ നിന്നുള്ള ഒരു വിമാനം ശനിയാഴ്ചത്തേക്ക് മാറ്റി [NEWS]ലോകത്തെ ആദ്യ കോവിഡ് വാക്സിൻ കണ്ടെത്തി; അവകാശവാദവുമായി ഇറ്റലി [NEWS]നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്ത ഇന്ത്യക്കാരെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം [NEWS]
advertisement
തിരുവനന്തപുരം ആറ്റിങ്ങലിലാണ് രജിത് കുമാറിന്റെ വീട്.
കനത്ത കാറ്റിലും മഴയിലും വീടിന്റെ മുകളിൽ അയൽപക്കത്തെ പ്ലാവ് വീണ് വീട് ഭാഗികമായി തകർന്നെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റിനൊപ്പം പ്ലാവ് വീടിനു മുകളിൽ വീണ ചിത്രങ്ങളും അദ്ദേഹം പങ്കു വെച്ചിരുന്നു.
പോസ്റ്റിന് പിന്നാലെ അന്വേഷണവുമായി ആരാധകർ എത്തി. വിവാഹമോചിതനായ രജിത് കുമാർ തിരുവനന്തപുരത്തെ വീട്ടിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ബിഗ് ബോസ് രണ്ടാമത്തെ സീസണിൽ ഏറ്റവും കൂടുതൽ പ്രേക്ഷകപിന്തുണ ലഭിച്ച താരമായിരുന്നു രജിത് കുമാർ.
