നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്ത ഇന്ത്യക്കാരെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം; മുന്നറിയിപ്പുമായി കോൺസുലേറ്റ് ജനറൽ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
എംബസിയിൽനിന്ന് വിളിക്കുന്നുവെന്ന വ്യാജേനെയാണ് തട്ടിപ്പ് സംഘവും സജീവമായിരിക്കുന്നത്.
ദുബായ്: കോവിഡ് പ്രതിസന്ധികൾക്കിടെ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന ഇന്ത്യക്കാരെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘവും. ഇത്തരക്കാരുടെ തട്ടിപ്പിന് ഇരയാകരുതെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ പൗരൻമാരോട് ട്വീറ്ററിൽ ആവശ്യപ്പെട്ടു.
TRENDING:COVID 19|'ആരോഗ്യസേതു ആപ്പിൽ സുരക്ഷാ വീഴ്ച്ച'; എത്തിക്കൽ ഹാക്കറുടെ മുന്നറിയിപ്പിന് കേന്ദ്രത്തിന്റ വിശദീകരണം [NEWS]ഗൂഗിള്‍ പേയ്ക്കും PayTmനും മറ്റൊരു എതിരാളി; വാട്ട്സ്‌ആപ്പ് പേ; മേയ് അവസാനത്തോടെ ഇന്ത്യയില്‍ [NEWS]#MeToo ആരോപണം; പതിനാലുകാരൻ ജീവനൊടുക്കി [NEWS]
“ചില തട്ടിപ്പുകാർ ഇന്ത്യയിലേക്കുള്ള യാത്രയുടെ പേരിൽ ഇന്ത്യൻ പൗരന്മാരെ വിളിക്കുകയും ബാങ്ക് വിശദാംശങ്ങളോ ഒടിപിയോ ആവശ്യപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കോൺസുലേറ്റ് ഉദ്യോഗസ്ഥർ നേരിട്ട് യാത്ര ചെയ്യേണ്ടവരുമായി ബന്ധപ്പെടുന്നുണ്ട്. എന്നാൽ ബാങ്ക് അല്ലെങ്കിൽ കാർഡ് വിവരങ്ങൾ ഒരിക്കലും ആഴശ്യപ്പെടാറില്ല.”- കോൺസുൽ ജനറൽ ട്വീറ്റ് ചെയ്തു.
advertisement
രജിസ്റ്റർ ചെയ്തവരെ എംബസി അധികൃതർ നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങൾ അറിഞ്ഞശേഷം വിമാനയാത്രക്ക് വേണ്ട സംവിധാനങ്ങൾ ക്രമീകരിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഇതിനിടയിൽ എംബസിയിൽനിന്ന് വിളിക്കുന്നുവെന്ന വ്യാജേനെയാണ് തട്ടിപ്പ് സംഘവും സജീവമായിരിക്കുന്നത്. വിളിച്ച ശേഷം ഇംഗ്ലീഷ്, ഹിന്ദി എന്നിവയിൽ സൗകര്യപ്രദമായ ഭാഷ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുന്നു. ഇതിന്ശേഷം മൊബൈൽ ഫോണിൽ ഉടൻ ഒരു 'ഒ.ടി.പി' വരുമെന്നും അത് പങ്ക് വെക്കണമെന്നും ആവശ്യപ്പെടുന്നു.
It has come to our notice that certain fraudsters are calling Indian nationals in the name of their travel to India and taking bank details or OTP. Consulate officials are reaching out but will never ask for bank or card details and payment to be made directly to airlines.
— India in Dubai (@cgidubai) May 5, 2020
advertisement
Location :
First Published :
May 06, 2020 3:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്ത ഇന്ത്യക്കാരെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം; മുന്നറിയിപ്പുമായി കോൺസുലേറ്റ് ജനറൽ