നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 Vaccine | ലോകത്തെ ആദ്യ കോവിഡ് വാക്സിൻ കണ്ടെത്തി; അവകാശവാദവുമായി ഇറ്റലി

  Covid 19 Vaccine | ലോകത്തെ ആദ്യ കോവിഡ് വാക്സിൻ കണ്ടെത്തി; അവകാശവാദവുമായി ഇറ്റലി

  Coronavirus Vaccine | പുതുതായി വികസിപ്പിച്ച മരുന്ന് എലികളില്‍ പരീക്ഷിച്ച് വിജയിച്ചെന്നും കോശങ്ങളില്‍ വാക്സിന്‍ ആന്റിബോഡികള്‍ നിർമ്മിച്ച് കൊറോണ വൈറസിനെ നിര്‍വീര്യമാക്കിയെന്നും ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി

  News18

  News18

  • Share this:
   റോം: ഇസ്രായേലിന് പിന്നാലെ കൊറോണ വൈറസിനെതിരെ വാക്സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി ഇറ്റലിയും. പുതുതായി വികസിപ്പിച്ച മരുന്ന് എലികളില്‍ പരീക്ഷിച്ച് വിജയിച്ചെന്നും കോശങ്ങളില്‍ വാക്സിന്‍ ആന്റിബോഡികള്‍ നിർമ്മിച്ച് കൊറോണ വൈറസിനെ നിര്‍വീര്യമാക്കിയെന്നും ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി അന്‍സ റിപ്പോര്‍ട്ട് ചെയ്തു.

   കൊറോണ വൈറസിനെതിരായ വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള ഗവേഷണങ്ങളുമായി വിവിധ രാജ്യങ്ങള്‍ മുന്നോട്ടുപോകുമ്പോഴാണ് ഇറ്റലിയുടെ അവകാശവാദം.

   റോമിലെ സ്പല്ലാന്‍സാനി ആശുപത്രിയിലായിരുന്നു വാക്സിന്‍ പരീക്ഷണം. കോശത്തിലെ കൊറോണ വൈറസിനെ വാക്സിന്‍ നിര്‍വീര്യമാക്കി. ഇനി പരീക്ഷണത്തിന്റെ നിര്‍ണായക ഘട്ടമാണ്. വേനല്‍ക്കാലത്തിന് ശേഷം മനുഷ്യരില്‍ നേരിട്ട് പരീക്ഷിക്കുമെന്നും വാക്‌സിന്‍ വികസിപ്പിച്ച ‘ടാകിസ്’ സ്ഥാപനത്തിന്റെ സിഇഒ ല്യൂഗി ഔറിസിചിയോ വ്യക്തമാക്കി.

   TRENDING:COVID 19|'ആരോഗ്യസേതു ആപ്പിൽ സുരക്ഷാ വീഴ്ച്ച'; എത്തിക്കൽ ഹാക്കറുടെ മുന്നറിയിപ്പിന് കേന്ദ്രത്തിന്റ വിശദീകരണം [NEWS]ഗൂഗിള്‍ പേയ്ക്കും PayTmനും മറ്റൊരു എതിരാളി; വാട്ട്സ്‌ആപ്പ് പേ; മേയ് അവസാനത്തോടെ ഇന്ത്യയില്‍ [NEWS]#MeToo ആരോപണം; പതിനാലുകാരൻ ജീവനൊടുക്കി [NEWS]

   കൊറോണ വൈറസിനെതിരെ പ്രതിരോധമരുന്ന് കണ്ടെത്തിയതായി ഇസ്രായേലും അവകാശപ്പെട്ടിരുന്നു. വൈറസിനെ പ്രതിരോധിച്ച് നശിപ്പിക്കുന്ന ആന്റിബോഡി കണ്ടെത്തിയെന്നായിരുന്നു ഇറ്റലിയുടെ അവകാശവാദം. പ്രധാനമന്ത്രിയുടെ ഓഫീസിനു കീഴിലുള്ള ഇസ്രായേൽ ഇൻസ്റ്റിറ്റ‌്യൂട്ട് ഓഫ് ബയോളജിക്കൽ റിസർച്ച് ആണ്‌ മരുന്ന് കണ്ടെത്തിയത്. ഇസ്രായേൽ പ്രതിരോധമന്ത്രി നാഫ്റ്റലി ബെന്നറ്റ് ആണ് വിവരം അറിയിച്ചത്. നെസ്സ് സിയോണയിലുള്ള രഹസ്യ റിസർച്ച് സെന്ററിലായിരുന്നു മരുന്ന് കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങൾ നടന്നത്.

   ലോകമെങ്ങുമുള്ള മരുന്നു പരീക്ഷണ ശാലകളിൽ കൊറോണ വൈറസിനെതിരായ വാക്സിൻ കണ്ടെത്താനുള്ള പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്.

   First published:
   )}