Also Read- അരവിന്ദ് സ്വാമിയുടെ ജന്മദിനം; താരത്തെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില വസ്തുതകൾ
കോവിഡ് കാലത്തെ ബ്രഹ്മാണ്ഡ റിലീസാണ് നടന്‍ ധനുഷിന്റെ ജഗമേ തന്തിരം. 190 രാജ്യങ്ങളിലായി 17 ഭാഷകളിലായാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. നടന്‍ ജോജു ജോര്‍ജ് വില്ലന്‍ വേഷത്തിലെത്തുന്ന സിനിമയില്‍ ഹോളിവുഡ് നടന്‍ ജയിംസ് കോസ്മോ പ്രധാന റോളിലുണ്ട്. കോവിഡ് കാലത്ത് ഒരിന്ത്യന്‍ സിനിമയ്ക്കു കിട്ടുന്ന ഏറ്റവും വലിയ റിലീസിനാണ് ജഗമേ തന്തിരത്തിന്റേത്.
advertisement
Also Read- Neena Gupta | അയാൾ പാഡഡ് ബ്രാ ധരിച്ച് വരാൻ പറഞ്ഞു; വെളിപ്പെടുത്തലുമായി നടി നീന ഗുപ്ത
ജര്‍മ്മന്‍, ഇറ്റാലിയന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ് തുടങ്ങി 17 ഭാഷകളിലായി 190 രാജ്യങ്ങളില്‍ ഒരേ സമയം നെറ്റ് ഫ്ലിക്സ് വഴി ചിത്രം കാഴ്ചക്കാരിലെത്തും. ധനുഷും സംവിധായകന്‍ കാര്‍ത്തിക് സുബരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രം കഴിഞ്ഞ വര്‍ഷം തിയേറ്റര്‍ റിലീസിന് തയാറെടുത്തതായിരുന്നെങ്കിലും കോവിഡ് കാരണം നീണ്ടുപോയി.
Also Read- മലയാള സിനിമയിൽ ഈ മുഖം കണ്ടതായി ഓർക്കുന്നുണ്ടോ?
Also Read- എല്ലാത്തിനും കാരണം എന്റെ ഈഗോ; മാപ്പ് പറഞ്ഞ് രഞ്ജിനി ഹരിദാസിനെ അസഭ്യം പറഞ്ഞയാൾ
മധുര കേന്ദ്രമായുള്ള ഗ്യാങ് ലീഡറായാണു ധനുഷ് ഈ സിനിമയിലെത്തുന്നത്. പാതിവഴിയിലായ ബിസിനസ് പൂര്‍ത്തിയാക്കുന്നതിനായി ലണ്ടനിലേക്ക് പോകുന്നതും തുടര്‍സംഭവങ്ങളുമാണു സിനിമയുടെ ത്രെഡ്. ഹോളിവുഡ് നടന്‍ ജെയിംസ് കോസ്മോ പ്രധാന റോളിലെത്തുന്ന ചിത്രത്തില്‍ ജോജു ജോര്‍ജാണ് പ്രതിനായകന്‍. നടി ഐശ്വര്യ ലക്ഷ്മിയും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. നേരത്തെ ചിത്രം ഒടിടി വഴി റീലീസ് ചെയ്യാനുള്ള നിര്‍മാതാവിന്റെ ശ്രമത്തെ ധനുഷ് എതിര്‍ത്തിരുന്നു.എന്നാല്‍ തിയേറ്ററുകള്‍ തുറക്കുന്നത് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണു പുതിയ രീതിയിലേക്കു മാറിയത്.
Also Read- 'സൂപ്പർ ഡാ തമ്പി'; ധനുഷ് ചിത്രം ജഗമേ തന്തിരം ട്രെയിലർ പങ്കുവെച്ച് അവഞ്ചേഴ്സ് സംവിധായകർ
രജനീകാന്ത് നായകനായ പേട്ടയ്ക്കു ശേഷം കാർത്തിക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വൈനോട്ട് സ്റ്റുഡിയോസും റിലയൻസ് എന്റർടെയിൻമെന്റും ചേർന്നാണ് ചിത്രം റിലീസ് ചെയ്യുന്നത്. എസ് ശശികാന്ത് ആണ് നിർമാണം.
Also Read- റിംജിം റിംജിം; മഴയെ വരവേറ്റ് പ്രിയ താരം ആഹാന, ചിത്രങ്ങളുമായി താരം
