Also Read- കോവിഡ് പോസിറ്റീവായ നടി ലെന അപ്പോൾ ആര്? വിശദീകരണവുമായി താരം ഇൻസ്റ്റഗ്രാമിൽ
'ബിലീവ് ഇറ്റ് ഓർ നോട്ട്, ശാസ്ത്രത്തിന്റെ ഏത് തിയറിയിലും അതിനെ മറി കടന്നുപോകുന്ന ഡാർക്ക് സോൺ ഉണ്ടെന്ന് പറയാറുണ്ട്' എന്ന ഡയലോഗോടെ തുടങ്ങുന്ന ടീസറിലെ ബേബി നിയ ചാർലിയുടെ ബാക്ക്ഗ്രൗണ്ട് ശബ്ദം പോലും വല്ലാത്ത മിസ്ട്രി ഫീൽ പ്രേക്ഷകർക്ക് നൽകുന്നുണ്ട്. ചിത്രത്തിൽ നിഖില വിമൽ, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
advertisement
Also Read- അത്യന്തം മെയ്‌വഴക്കത്തോടെ ജാക്കലിൻ ഫെർണാണ്ടസ്; സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ ചിത്രങ്ങൾ
പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ പുരോഹിതനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇത് ശരിവയ്ക്കുന്നതായിരുന്നു ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആർ ഡി ഇല്ലുമിനേഷൻസ് പ്രസൻസിന്റെയും ബാനറിൽ ആന്റോ ജോസഫും,ബി ഉണ്ണികൃഷ്ണനും വി എൻ ബാബുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ കഥ സംവിധായകന്റേത് തന്നെയാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് ദീപു പ്രദീപും ശ്യാം മേനോനും ചേർന്നാണ്. കഴിഞ്ഞ ജനുവരിയിലാണ് പ്രീസ്റ്റിന്റെ ഷൂട്ട് ആരംഭിച്ചത്. പിന്നീട് കോവിഡ് ലോക്ക്ഡൗൺ മൂലം ഷൂട്ടിങ് നീണ്ടു. ഒടുവിൽ കഴിഞ്ഞ മാസം ചിത്രീകരണം പൂർത്തിയാക്കി.
ഛായാഗ്രഹണം അഖിൽ ജോർജ്, എഡിറ്റർ ഷമീർ മുഹമ്മദ്. ബി കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം ഒരുക്കുന്നത് രാഹുൽ രാജ്. പ്രൊജക്ട് ഡിസൈനർ ബാദുഷ എൻ എം. സൗണ്ട് ഡിസൈൻ ജയദേവൻ, സൗണ്ട് മിക്സിങ് സിനോയ് ജോസഫ്, ആർട്ട് ഡയറക്ടർ സുജിത്ത് രാഘവ്, മേക്കപ്പ് ജോർജ് സെബാസ്റ്റ്യൻ അമൽ ചന്ദ്രൻ , കോസ്റ്റ്യൂം പ്രവീൺ വർമ്മ, സ്റ്റണ്ട് സുപ്രീം സുന്ദർ മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, അസോസിയേറ്റ് ഡയറക്ടർ പ്രേംനാഥ്,ചീഫ് അസോസിയേറ്റ് ക്യാമറാമാൻ പ്രവീൺ ചക്രപണി. പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ.