ജാക്ക് ആൻഡ് ജിൽ എന്ന സിനിമയിൽ മഞ്ജുവാര്യർ പാടിയ കിം കിം കിം ഗാനത്തിന്റെ സംസ്കൃതം വേർഷൻ സമൂഹമാധ്യമത്തിൽ വൈറലാകുന്നു. സംസ്കൃത അധ്യാപകനായ ഷിബുകുമാർ ലൈവ് സാൻസ്കൃത് ടീമുമായി ചേർന്നാണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്. ആക്കുളം കേന്ദ്രീയ വിദ്യാലയത്തിലെ സംസ്കൃത അധ്യാപകനാണ്
ഷിബുകുമാർ.
സാധാരണ ജനങ്ങളിലേക്ക് സംസ്കൃതം ഭാഷ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനപ്രിയ ഗാനത്തിന് സംസ്കൃതത്തിലുള്ള വരികൾ എഴുതി അവതരിപ്പിച്ചതെന്ന് ഷിബുകുമാർ പറയുന്നു. അദിതി നായരാണ് സംസ്കൃത ഗാനം ആലപിച്ചത്. സംസ്കൃത ചലച്ചിത്ര മേഖലയിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തുന്ന ലൈവ് സാൻസ്കൃത് ടീമുമായി ചേർന്നാണ് ഗാനം പുറത്തിറക്കിയത്.
സംസ്കൃത ഗാനം മഞ്ജുവാര്യർ സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെയാണ് വലിയ ജനശ്രദ്ധ കിട്ടിയത്. ഈ പാട്ടിന് മഞ്ജുവാര്യരുടെ നൃത്തവും ഇതിന് പിന്നാലെ വന്ന 'കിം കിം കിം ഡാൻസ് ചലഞ്ചും' സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.