TRENDING:

നാഞ്ചിയമ്മ വീണ്ടും; അയ്യപ്പനും കോശിയിലും കലക്കാത്ത പാടിയ ഗായികയെ ചേർത്തു പിടിച്ച് ഐ.എം. വിജയൻ

Last Updated:

Nanjiyamma sings another song for Mmmmm movie | നാടൻ ശീലുള്ള വരികൾ എഴുതിയതും നാഞ്ചിയമ്മ തന്നെയാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
'പാതയിലെ നെരുങ്കി മോളു പൂവ്വക്കൊടി വന്നാമാ..' എന്ന് അയ്യപ്പനും കോശിയും സിനിമയിലെ 'കലക്കാത്ത' പാടി കലക്കിമറിച്ച നാഞ്ചിയമ്മ പാടിയപ്പോൾ ഐ.എം. വിജയന്റെ മുഖത്ത് സന്തോഷം വിടർന്നു. ഇത് കേരളം നെഞ്ചിലേറ്റി നൃത്തംചെയ്യുന്ന ഒരുപാട്ടായി മാറുമെന്ന് സംവിധായകൻ വിജീഷ് മണിയും.
advertisement

ഏരീസ് ഗ്രൂപ്പിൻ്റെ ബാനറിൽ സോഹൻ റോയ് നിർമ്മിച്ച് വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന 'മ് മ് മ് ' എന്ന സിനിമയ്ക്ക് വേണ്ടിയാണ് നാഞ്ചിയമ്മ പാടിയത്. ജുബൈർ മുഹമ്മദ് സംഗീതം നല്‍കിയ പാട്ടിന്റെ നാടൻ ശീലുള്ള വരികൾ എഴുതിയതും നാഞ്ചിയമ്മ തന്നെയാണ്. അമേരിക്കൻ ഗായകനായ എഡൻ മൊള്ളയാണ് ഈ സിനിമയിലെ മറ്റൊരു ഗാനം ആലപിച്ചിരിക്കുന്നത്.

ശ്രീരാഗം സ്റ്റുഡിയോയിൽ നടന്ന റെക്കോർഡിംഗിൽ ജയരാജ് വാര്യർ, പളനിസ്വാമി എന്നിവരും പങ്കെടുത്തിരുന്നു. പാരിസ്ഥിതിക അവബോധത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് ചിത്രീകരിക്കുന്ന സിനിമയിൽ ഐ.എം. വിജയൻ തന്നെയാണ് മുഖ്യവേഷം കൈകാര്യം ചെയ്യുന്നത്. ആഗോള വേദികൾ ലക്ഷ്യമിട്ട് വലിയ ക്യാൻവാസിൽ നിർമ്മിക്കുന്ന ഈ സിനിമയുടെ പിന്നണിയിൽ നിരവധി വിദേശ കലാകാരന്മാരും പങ്കെടുക്കുന്നുണ്ട്.

advertisement

ജുൺ അഞ്ച് പരിസ്ഥിതി ദിനത്തിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. പരിസ്ഥിതി പാഠങ്ങളുടെ പുതിയ വഴിത്തിരിവുകൾക്ക് വെളിച്ചം വീശുന്നതാണ് സിനിമയുടെ പ്രമേയം. ഭൂമിയെ മാതാവായും പ്രകൃതിയെ പിതാവായും പരിസ്ഥിതിയെ ഗുരുവായും സങ്കല്പിച്ചുകൊണ്ടുള്ള ആശയങ്ങൾക്കേ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തി മഹാമാരികളിൽ നിന്ന് ലോകത്തെ സംരക്ഷിക്കാൻ കഴിയൂ എന്ന അവബോധം ഈ സിനിമയിലൂടെ കൂടുതൽ ശക്തമാവുമെന്നും അണിയറക്കാർ അവകാശപെടുന്നു.

advertisement

ഗ്രാമി അവാർഡ് ജേതാക്കളായ കലാകാരന്മാർക്കൊപ്പം ഒരുമിച്ച് പ്രവർത്തിച്ചുവരുന്ന എഡനിന്റെ സംഗീതം, ന്യൂയോർക്കിലെ ബ്രൂക്ലിൻ മാരത്തൺ, യൂറോപ്പിലെയും അമേരിക്കയിലെയും സ്വതന്ത്ര സിനിമകൾ, റേഡിയോ സ്റ്റേഷനുകൾ എന്നിവയിലൊക്കെ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. എഡോണിന്റെ ആദ്യ ആൽബം 'അലോൺ' നാല് മാസത്തിനുള്ളിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലുടനീളം ഒരു ദശലക്ഷത്തിലധികം സ്ട്രീമുകളിൽ എത്തിയിരുന്നു . ആദ്യമായാണ് എഡൻ ഒരു വിദേശ ചിത്രത്തിന്റെ ഭാഗമാകുന്നത്.

ചിത്രം മുന്നോട്ടു വയ്ക്കുന്ന ആശയങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ട എഡൻ, സിനിമയുടെ ഭാഗമാകാൻ സ്വമേധയാ താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവരികയായിരുന്നു എന്ന് നിർമ്മാതാക്കൾ അറിയിച്ചു. മെയ് മാസത്തിൽ വിദേശരാജ്യങ്ങളിൽ വച്ച് ആദ്യ ഷെഡ്യൂളുകൾ ചിത്രീകരിക്കുവാൻ പദ്ധതിയിട്ടിരുന്ന സിനിമ, കൊറോണയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് ലൊക്കേഷനുകൾ മാറ്റുകയായിരുന്നു

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അന്തർദേശീയ തലത്തിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തിൽ ഹോളിവുഡിൽ നിന്നുള്ള കലാക്കാരൻമാരും ഭാഗമാവുമെന്ന് സംവിധായകൻ പറഞ്ഞു.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
നാഞ്ചിയമ്മ വീണ്ടും; അയ്യപ്പനും കോശിയിലും കലക്കാത്ത പാടിയ ഗായികയെ ചേർത്തു പിടിച്ച് ഐ.എം. വിജയൻ
Open in App
Home
Video
Impact Shorts
Web Stories