പരിസ്ഥിതി ദിനത്തിൽ മരത്തൈകൾ നടൽ; ഒപ്പം ഒരു മലയാള സിനിമക്ക് ശുഭാരംഭവും. പരിസ്ഥിതി അവബോധം ഉൾക്കൊണ്ടു കൊണ്ട് നിർമ്മിക്കുന്ന മ്.... എന്ന ചിത്രമാണ് ആരംഭിച്ചത്.
ലോക പരിസ്ഥിതി ദിനത്തിൽ സ്വന്തം ഭവനങ്ങളിൽ മരത്തൈകൾ നട്ടുപിടിപ്പിയ്ക്കുമെന്ന് പ്രതിജ്ഞ എടുത്ത് ഏരീസ് ഗ്രൂപ്പ് ജീവനക്കാരും കുടുംബാംഗങ്ങളും 'നഷ്ടമാകുന്ന പച്ചപ്പിനെ നമുക്ക് തിരിച്ചു പിടിക്കാം' എന്ന മുദ്രാവാക്യം കൂടി മുന്നോട്ട് വച്ചാണ് ലോക പരിസ്ഥിതി ദിനത്തിന് ഏരീസ് ഗ്രൂപ്പ് കുടുംബാംഗങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
പരിസ്ഥിതിക്ക് പ്രാധാന്യം നൽകി...' മ് മ്.... '.. എന്ന പേരിൽ വിദേശ കലാകാരന്മാരെ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ചലച്ചിത്രം അന്തർദേശീയ തലത്തിൽ പുറത്തിറക്കാനുള്ള നടപടികൾക്കും സ്ഥാപനം ഇന്ന് തുടക്കം കുറിച്ചു. വിജീഷ് മണി ആണ് ചിത്രത്തിന്റെ സംവിധായകൻ. സംവിധായകനും കവിയുമായ സോഹൻ റോയിയാണ് ചിത്രം നിർമ്മിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് നൂറിലധികം കവിതകളെഴുതി സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിട്ടുള്ള വ്യക്തി കൂടിയാണ് അദ്ദേഹം.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.