നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • നേർക്കുനേർ ഏറ്റുമുട്ടി പൃഥ്വിയും ബിജു മേനോനും; ‘അയ്യപ്പനും കോശിയും’ ട്രെയിലർ പുറത്ത്

  നേർക്കുനേർ ഏറ്റുമുട്ടി പൃഥ്വിയും ബിജു മേനോനും; ‘അയ്യപ്പനും കോശിയും’ ട്രെയിലർ പുറത്ത്

  പൃഥ്വിരാജ്, ബിജു മേനോൻ ടീം ഒരുമിക്കുന്ന അയ്യപ്പനും കോശിയും ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

  ayyapanum koshiyum

  ayyapanum koshiyum

  • Share this:
   അനാർക്കലിക്ക് ശേഷം തിരക്കഥാകൃത്തായ സച്ചി സംവിധാനം ചെയ്ത് പൃഥ്വിരാജ്, ബിജു മേനോൻ ടീം ഒരുമിക്കുന്ന അയ്യപ്പനും കോശിയും ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അട്ടപ്പാടിയിലെ സബ് ഇൻസ്പെക്ടർ അയ്യപ്പനായി വ്യത്യസ്ത ലുക്കിൽ ബിജു മേനോനും പട്ടാളത്തിൽ നിന്ന് പിരിഞ്ഞ് എത്തിയ ഹവീൽദാർ കോശിയായി പൃഥ്വിയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. സംവിധായകൻ രഞ്ജിത്ത് പൃഥ്വിയുടെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


   നാല് വർഷത്തിന് ശേഷം സച്ചി ഒരുക്കുന്ന ചിത്രത്തിൽ അന്ന രേഷ്മ രാജൻ, സിദ്ദിഖ്, അനുമോഹൻ, ജോണി ആന്റണി, അനിൽ നെടുമങ്ങാട്, ഷാജു ശ്രീധർ, ഗൗരി നന്ദ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.

   Also read: Shylock movie review: ഈ ഓപ്പറേഷൻ 'കുബേര'യിലെ ബോസ് ആള് മാസാണ്

   സംവിധായകൻ രഞ്ജിത്തിന്റെ നിർമാണ- വിതരണ കമ്പനിയായ ഗോൾഡ് കോയിൻ മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും, പി.എം.ശശിധരനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയ്, ക്യാമറ- സുദീപ് ഇളമൺ. പാലക്കാടും അട്ടപ്പാടിയുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

   മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, നിവിൻ പോളി, ടൊവീനോ തോമസ്, ആസിഫ് അലി, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്ന് സമൂഹ മാധ്യമത്തിലൂടെ ട്രെയിലർ പുറത്തിറക്കി.
   Published by:user_49
   First published: