ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹനിശ്ചയ ചടങ്ങിൽ മോഹൻലാലും കുടുംബവും പങ്കെടുത്തതിനെക്കുറിച്ച് പറഞ്ഞാണ് ശാന്തിവിള ദിനേശിന്റെ വീഡിയോ തുടങ്ങുന്നത്. 'പെരുമ്പാവൂരിലെ ഒരു ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ മോഹൻലാലും ഭാര്യ സുചിത്രയും മകൻ പ്രണവും പങ്കെടുത്തു. ക്രിസ്റ്റ്യൻ കമ്മ്യൂണിറ്റിയിൽ കുമ്പാരി എന്നൊരു കാര്യമുണ്ട്. രക്ഷകർത്താവ് എന്നുള്ള പദവിയാണ്. ആന്റണി പെരുമ്പാവൂരിന്റെ മക്കളുടെ കുമ്പാരി മോഹൻലാൽ ആണെന്നാണ് തോന്നുന്നത്. വിവാഹ നിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങൾ എനിക്കൊരാൾ അയച്ചുതന്നിരുന്നു. മകളുടെ വിവാഹനിശ്ചയത്തിന്റെ പേപ്പർ മോഹൻലാൽ വായിക്കുന്നത് നോക്കി നിൽക്കുന്ന ആന്റണി പെരുമ്പാവൂരിനെ കണ്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി', ശാന്തിവിള ദിനേശ് പറയുന്നു. മോഹൻലാലിന്റെ മനസ്സാണ് അതെന്നും ദിനേശ് പറയുന്നു.
advertisement
You may also like:ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ നടത്തില്ല [NEWS]മദ്യം തേൻ കലർത്തി കഴിച്ചു; ഇടുക്കിയിൽ മൂന്നു പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു [NEWS] സർക്കാർ വേട്ടയാടുന്നു; ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി ആംനസ്റ്റി [NEWS]
കൂടെയിരുന്ന് ആഹാരം കഴിക്കാനും നാലു വർത്തമാനം പറയാനും വിശ്വസ്തനായ സ്നേഹമയിയായ ഒരാൾ കൂടെയുണ്ടാവുകയെന്നത് പുണ്യമാണെന്ന് ഒരു ലേഖനത്തിൽ മോഹൻലാൽ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ചിലപ്പോൾ അദ്ദേഹത്തിന്റെ അമ്മയെക്കുറിച്ച് ആയിരിക്കും സംസാരിച്ചതെന്നും പക്ഷേ തനിക്ക് തോന്നിയത് അദ്ദേഹം ആന്റണിയെക്കുറിച്ച് പറഞ്ഞെന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നു.
മോഹൻലാൽ ആന്റണി പെരുമ്പാവൂരിന്റെ ആരാ അല്ലെങ്കിൽ ആന്റണി പെരുമ്പാവൂർ മോഹൻലാലിന്റെ ആരാ എന്ന് ചോദിച്ചാൽ പരസ്പര പൂരകങ്ങളായ ഹൃദയബന്ധം എന്നാണ് ഉത്തരം. കഴിഞ്ഞ ജന്മത്തിൽ ആത്മബന്ധമുണ്ടായിരുന്ന രണ്ടുപേരെന്നേ താൻ പറയുകയുള്ളൂവെന്നും ദിനേശ് വ്യക്തമാക്കി. ആന്റണി പെരുമ്പാവൂർ മോഹൻലാലിന്റെ ഡ്രൈവറായി വരുന്ന കാലം വരെ മോഹൻലാലിനെ ശരിക്ക് മുടിച്ചിരുന്ന സുഹൃത്തുക്കളാണ് ഉണ്ടായിരുന്നതെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. മോഹൻലാൽ നിർമിച്ച് സൂപ്പർഹിറ്റായ സിനിമകൾ വിതരണത്തിന് എടുത്ത മോഹൻലാലിന്റെ മനസാക്ഷിയെന്ന് പറഞ്ഞ് നടന്നവർ പത്തുപൈസ അദ്ദേഹത്തിന് കൊടുത്തില്ലെന്നും ആ എല്ലാ പടങ്ങളും നഷ്ടമായിരുന്നെന്നും ദിനേശ് പറഞ്ഞു.
ആന്റണി പെരുമ്പാവൂർ വന്നതോടു കൂടി മോഹൻലാലിന്റെ ജീവിതത്തിൽ ഒരു അച്ചടക്കമുണ്ടായി. ആന്റണി തീരുമാനിക്കും പ്രതിഫലം, ആന്റണി കഥ കേൾക്കും. ആന്റണി ഓക്കേ പറഞ്ഞാൽ മാത്രമേ ആ കഥ മോഹൻലാൽ കേൾക്കൂ. ഏത് പരസ്യത്തിൽ അഭിനയിക്കണം അഭിനയിക്കണ്ട എന്നെല്ലാം ആന്റണിയാണ് തീരുമാനിക്കുന്നത്. അതു കൊണ്ടുണ്ടായ ഗുണം മോഹൻലാൽ അതുവരെ ഉണ്ടാക്കിയതിനേക്കാൾ പതിൻമടങ്ങ് സാമ്പത്തികസുരക്ഷിതത്വം ഉണ്ടാക്കാൻ കഴിഞ്ഞു. മോഹൻലാലിന്റെ എല്ലാമെല്ലാമാണ് ആന്റണി. ഇങ്ങനെ വിശ്വസിക്കാൻ കഴിയുന്ന ഒരു സുഹൃത്തിനെ ഇന്നത്തെ കാലത്ത് കിട്ടാൻ കഷ്ടമാണെന്നും ആന്റണി എന്നൊരാൾ വന്നപ്പോൾ മോഹൻലാലിന്റെ കരിയർ തന്നെ മാറിമറിഞ്ഞെന്നും ദിനേശ് പറഞ്ഞു. എം ബി എയ്ക്ക് ഒക്കെ എന്തിനാണ് പോകുന്നതെന്നും ആന്റണി പെരുമ്പാവൂരിന് പഠിച്ചാൽ മതിയെന്നും ദിനേശ് പറയുന്നു.