TRENDING:

'ഇപ്പോൾ പറയുന്നത് ഇനിയും അടിച്ചുമാറ്റാതിരിക്കാൻ'; അഞ്ചാം പാതിരാ തന്റെ നോവലുകളിൽ നിന്ന് വിദഗ്ധമായി കോപ്പിയടിച്ചതെന്ന് നോവലിസ്റ്റ്

Last Updated:

അഞ്ചാം പാതിരയുടെ രണ്ടാം ഭാഗത്തിന്റെ പോസ്റ്റർ സംവിധായകൻ മിഥുൻ മാനുവൽ തോമസ് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് എഴുത്തുകാരൻ ലാജോ ജോസ് കോപ്പിയടി ആരോപിച്ച് രംഗത്തെത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാള സിനിമയിൽ വീണ്ടും കോപ്പിയടി വിവാദം. സൂപ്പർ ഹിറ്റ് സിനിമയായ അ‍ഞ്ചാം പാതിരയിലെ പ്രസക്ത ഭാഗങ്ങൾ ഹൈ‍ഡ്രേഞ്ചിയ എന്ന നോവലിൽ നിന്നും വിദഗ്ധമായി കോപ്പിയടിച്ചുവെന്ന ആരോപണവുമായി എഴുത്തുകാരൻ ലാജോ ജോസ് രംഗത്തെത്തി. സംവിധായകൻ മിഥുൻ മാനുവൽ തോമസ് അ‍ഞ്ചാം പാതിരയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലാജോ ജോസിന്റെ പ്രതികരണം.
advertisement

Also Read- പുതിയ വർഷത്തിൽ പുതിയ കേസുമായി അൻവർ ഹുസൈൻ; 'ആറാം പാതിര' പ്രഖ്യാപിച്ച് അഞ്ചാംപാതിര സംവിധായകൻ

അഞ്ചാം പാതിരയുടെ രണ്ടാം ഭാഗത്തിന്റെ പോസ്റ്റർ സംവിധായകൻ മിഥുൻ മാനുവൽ തോമസ് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് എഴുത്തുകാരൻ ലാജോ ജോസ് കോപ്പിയടി ആരോപിച്ച് രംഗത്തെത്തിയത്. അഞ്ചാം പാതിരയിലെ പല കഥാപാത്രങ്ങളും സാഹചര്യങ്ങളും ക്ലൈമാക്സും ഹൈഡ്രേഞ്ചിയ, റൂത്തിന്റെ ലോകം എന്നീ നോവലുകളിൽ നിന്ന് വിദഗ്ധമായി കോപ്പിയടിച്ചതെന്നാണ് ലാജോ ജോസ് ആരോപിക്കുന്നത്.

advertisement

Also Read- മാസ്റ്റർ എത്തി; ആരാധകർക്ക് 'പൊങ്കൽ' ആഘോഷം; പത്തുമാസത്തിനു ശേഷം തിയറ്ററുകൾ ഉണർന്നു

നിയമപരമായി എന്തുതരത്തിൽ മുന്നോട്ടുപോകണമെന്ന് ആലോചിക്കുകയാണെന്ന് ലാജോ ജോസ് ന്യൂസ് 18 മലയാളത്തോട് പറഞ്ഞു. നോവൽ തിരക്കഥയാക്കാൻ വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് കോപ്പിയടി കണ്ടത്. നോവലിലെ പല കഥാപാത്രങ്ങളുടെയും സ്വാധീനം സിനിമയിൽ കാണാം. രണ്ടാം ഭാഗത്തിന്റെ പോസ്റ്റർ കണ്ടപ്പോൾ ഹൈഡ്രേഞ്ചിയയുടെ ബാക്കിഭാഗം കൂടി പോവുകയാണോ എന്ന് പേടിതോന്നി. എന്റെ കൈയിൽ നിന്ന് ഹൈഡ്രേഞ്ചിയ പോയി. പിന്നെ വിവാദമുണ്ടാക്കിയിട്ട് കാര്യമില്ലെന്ന് തോന്നിയിട്ടാണ് ആദ്യം മിണ്ടാതിരുന്നത്- ലാജോ ജോസ് പറഞ്ഞു.

advertisement

Also Read- കോവിഡിന് ശേഷമുള്ള ആദ്യ മലയാള ചിത്രം; ജയസൂര്യയുടെ 'വെള്ളം' തീയറ്ററുകളിലേക്ക്

സുഹൃത്തും എഴുത്തുകാരനുമായ ബിപിൻ ചന്ദ്രനുമൊത്ത് ഹൈഡ്രേഞ്ചിയ സിനിമയാക്കാൻ ലാജോ ജോസിന് പദ്ധതിയുണ്ടായിരുന്നു. എന്നാൽ അഞ്ചാം പാതിര ഇറങ്ങിയതോടെ ആ മോഹംപൊലിഞ്ഞു. പബ്ലിഷ് ചെയ്തിട്ടുള്ള നോവലിന് ഇനി ഒന്നും സംഭവിക്കാതിരിക്കാനാണ് ഇപ്പോൾ പ്രതികരിക്കുന്നത്. മിഥുൻ മാനുവലിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുകയാണെന്ന് ലാജോ ജോസ് പറയുന്നു. കോർപറേറ്റ് ജോലി ഉപേക്ഷിച്ചാണ് ലാജോ ജോസ് എഴുത്തിലേക്ക് തിരിഞ്ഞത്. നാല് നോവലുകളാണ് ലാജോ ജോസിന്റേതായി പുറത്തിറങ്ങിയിട്ടുള്ളത്. നാലും സിനിമയാക്കാനും പദ്ധതിയുണ്ടായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
'ഇപ്പോൾ പറയുന്നത് ഇനിയും അടിച്ചുമാറ്റാതിരിക്കാൻ'; അഞ്ചാം പാതിരാ തന്റെ നോവലുകളിൽ നിന്ന് വിദഗ്ധമായി കോപ്പിയടിച്ചതെന്ന് നോവലിസ്റ്റ്
Open in App
Home
Video
Impact Shorts
Web Stories