'കലൂരിൽ ഇരുന്നു വീഡിയോ ഇട്ടാൽ ബാംഗ്ലൂർ ആകില്ല മിഷ്ടർ'; ചാക്കോച്ചനെ ട്രോളി മിഥുൻ മാനുവൽ
- Published by:Rajesh V
- news18-malayalam
Last Updated:
സോഷ്യൽമീഡിയയിൽ കൊണ്ടും കൊടുത്തും മുന്നേറാറുള്ള കോംപോ ആണ് ഇരുവരും. ഇപ്പോഴിതാ, കുഞ്ചാക്കോ ബോബന്റെ ഒരു ഫേസ് ബുക്ക് പോസ്റ്റും അതിന് മിഥുൻ നൽകിയ രസകരമായ കമന്റുമാണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്.
advertisement
സോഷ്യൽമീഡിയയിൽ കൊണ്ടും കൊടുത്തും മുന്നേറാറുള്ള കോംപോ ആണ് ഇരുവരും. ഇപ്പോഴിതാ, കുഞ്ചാക്കോ ബോബന്റെ ഒരു ഫേസ് ബുക്ക് പോസ്റ്റും അതിന് മിഥുൻ നൽകിയ രസകരമായ കമന്റുമാണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്. കാറിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ചെറു വീഡിയോ ആണ് കുഞ്ചാക്കോ ബോബൻ ഫേസ് ബുക്കിൽ പങ്കുവച്ചത്. ഇതിന് ബാംഗ്ലൂർ ഡേയ്സ് എന്നാണ് ചാക്കോച്ചൻ നൽകിയ ക്യാപ്ഷൻ.
advertisement
advertisement
advertisement
അഞ്ചാം പാതിരയുടെ വിജയത്തിന് പിന്നാലെ മറ്റൊരു ചിത്രത്തിനായി മിഥുനും കുഞ്ചാക്കോ ബോബനും കൈകോർക്കുന്നു എന്നാണ് ഏറ്റവും ഒടുവിലെത്തിയ റിപ്പോർട്ട്. എന്നാൽ ഇതിന്റെ വിശദവിവരങ്ങൾ ഇരുവരും വ്യക്തമാക്കിയിട്ടില്ല. കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തിലും തന്റെ പ്രിയപ്പെട്ട ചാക്കോ ബോയിയ്ക്ക് ആശംസകളുമായി മിഥുൻ എത്തിയിരുന്നു.
advertisement
മിഥുന്‍ മാനുവല്‍ തോമസിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു അഞ്ചാം പാതിരാ. ത്രില്ലര്‍ വിഭാഗത്തില്‍ മിഥുന്‍ സംവിധാനം ചെയ്‍ത ആദ്യ ചിത്രവുമായിരുന്നു അത്. ചിത്രത്തിന്‍റെ ഹിന്ദി റീമേക്കുമായി താന്‍ ബോളിവുഡ് പ്രവേശനത്തിന് ഒരുങ്ങുന്ന വിവരം സംവിധായകന്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ മലയാളത്തില്‍ മറ്റൊരു ത്രില്ലര്‍ ഒരുക്കാന്‍ പോകുന്ന വിവരവും മിഥുൻ സോഷ്യൽമീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.
advertisement
അഞ്ചാം പാതിരായുടെ സംവിധായകനും നായകനും നിര്‍മ്മാതാവുമാണ് സോഷ്യല്‍ മീഡിയയിലൂടെ തങ്ങള്‍ മൂവരും ഒരുമിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്‍ത് പുതിയ സിനിമയെക്കുറിച്ച് അറിയിച്ചത്. അഞ്ചാം പാതിരാ കഴിഞ്ഞ സ്ഥിതിക്ക്..!! എന്നു മാത്രമായിരുന്നു ചിത്രത്തിനൊപ്പം മിഥുന്‍ കുറിച്ചത്. എന്നാല്‍ കുഞ്ചാക്കോ ബോബനും നിര്‍മ്മാതാവ് ആഷിക് ഉസ്‍മാനും വിവരം സ്ഥിരീകരിച്ചു. അഞ്ചാം പാതിരാ'യ്ക്കു ശേഷം അതേ സംഘത്തിനൊപ്പം ഞങ്ങള്‍ വീണ്ടും എത്തുകയാണ്, മറ്റൊരു ത്രില്ലറിനായി', ഇരുവരും കുറിച്ചു.