അഞ്ചാം പാതിരായിലെ അനിൽ മാധവൻ അച്ഛനായി; ആദ്യത്തെ കൺമണിയെ വരവേറ്റ് ജിനു ജോസഫ്
- Published by:user_57
- news18-malayalam
Last Updated:
Anjaam Paathira fame Jinu Joseph welcomes first child | തന്റെയും ഭാര്യ ലിയാ സാമുവലിന്റെയും കടിഞ്ഞൂൽ കൺമണിയെ പരിചയപ്പെടുത്തി നടൻ ജിനു ജോസഫ്
ആദ്യത്തെ കൺമണിയെ വരവേറ്റ് 'അഞ്ചാം പാതിരായിലെ' എ.സി.പി. അനിൽ മാധവൻ. കടിഞ്ഞൂൽ കൺമണിയുടെ ചിത്രം ജിനു ജോസഫ് കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. സിനിമാലോകത്തെ സുഹൃത്തുക്കൾ ആശംസയുമായെത്തി
advertisement
ജിനുവിന്റെയും ഭാര്യ ലിയാ സാമുവേലിന്റെയും ആദ്യത്തെ കുഞ്ഞ് മകനാണ്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവർ പുതിയ അതിഥിയെ സ്വാഗതം ചെയ്തത്. ഭാര്യ ഗർഭിണിയാണെന്നുള്ള വിശേഷം ജിനു സോഷ്യൽ മീഡിയ വഴി പ്രേക്ഷകരെ അറിയിച്ചിരുന്നു
advertisement
advertisement
2007ലെ ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് ജിനു സിനിമയിലെത്തുന്നത്. സുഹൃത്തിനെ സിനിമയിൽ പരിചയപ്പെടുത്തുന്നത് നടൻ വിനായകനാണ്. ആദ്യ ചിത്രത്തിൽ സീരിയൽ കില്ലറുടെ വേഷമായിരുന്നു
advertisement
ഒട്ടേറെ ചിത്രങ്ങളിൽ സപ്പോർട്ടിങ് വേഷങ്ങൾ ചെയ്ത ജിനുവിന്റെ മുഴുനീള കഥാപാത്രമുണ്ടായത് അഞ്ചാം പാതിരായിലാണ്. ഒട്ടേറെ പ്രശംസ പിടിച്ചുപറ്റിയ റോളായിരുന്നു ജിനു ഈ മിഥുൻ മാനുവൽ തോമസ് ചിത്രത്തിൽ കൈകാര്യം ചെയ്തത്. അതുപോലെ തന്നെ ഈ കഥാപാത്രത്തെ അധികരിച്ച് ട്രോളുകളും ഇറങ്ങുകയുണ്ടായി
advertisement