“അനുരാഗ് കശ്യപ് അയാളുടെ ഇംഗിതത്തിന് വഴങ്ങാൻ എന്നെ നിർബന്ധിക്കുകയും വളരെ മോശമായി പെരുമാറുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, എന്‍റെ ജീവൻ അപകടത്തിലാണ്, ദയവായി സഹായിക്കുക”- നടി പായൽ ഘോഷ് ട്വിറ്ററിൽ എഴുതിയതാണിത്.
വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ വിശദമായ പരാതി നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ. “നിങ്ങൾക്ക് വിശദമായ പരാതി ചെയർപേഴ്സൺ- ncw@nic.in എന്ന ഇ-മെയിലിൽ അയയ്ക്കാം, ദേശീയ വനിതാ കമ്മീഷൻ ഇത് അടിയന്തരമായി പരിശോധിക്കും.”- രേഖാ ശർമ്മ ട്വീറ്റ് ചെയ്തു.
കുറച്ച് ദിവസമായി ട്വിറ്ററിൽ കശ്യപുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന നടി കങ്കണ റണൗത്തും പായൽ ഘോഷിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തു, “എല്ലാ ശബ്ദവും പ്രധാനമാണ്"- പായൽ ഘോഷിന്‍റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് കങ്കണ പറഞ്ഞു.
ഹോളിവുഡിലെ ചലച്ചിത്ര നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റൈന്റെ കുറ്റകൃത്യങ്ങൾ പുറത്തുവന്നതിനുശേഷം, നിരവധി സ്ത്രീകൾ സമാനമായ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
You may also like:എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സിഎം വിജയനാണോ? നസ്രിയയുടെ ക്യൂട്ട് വീഡിയോ വൈറൽ [NEWS]IPL 2020| ഫിറ്റ് ബോഡി , പുതിയ ഹെയർ സ്റ്റൈൽ, താടി; എംഎസ് ധോണിയുടെ ലുക്ക് ഏറ്റെടുത്ത് ആരാധകർ [NEWS] IPL 2020 | മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി ചെന്നൈ സൂപ്പർ കിങ്സ് തുടങ്ങി- ആദ്യ കളി ചിത്രങ്ങളിലൂടെ [NEWS]
നടി തനുശ്രീ ദത്തയെ നടൻ നാനാ പടേക്കർ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാരോപിച്ചാണ് ബോളിവുഡിൽ ഇത് ആരംഭിച്ചത്. അതിനുശേഷം, ബോളിവുഡിലെ ശ്രദ്ധേയരായ അലോക് നാഥ്, സാജിദ് ഖാൻ, വികാസ് ബഹൽ എന്നിവർക്കെതിരെ ലൈംഗിക ആരോപണങ്ങൾ ഉയർന്നിരുന്നു.