മുംബൈ സ്വദേശിയായ പുനീത് കൗർ ദണ്ഡയും ഭർത്താവും അഭിഭാഷകനുമായ വിനീത് ദണ്ഡയുമാണ് ഹർജി നൽകിയിരിക്കുന്നത്.
ബിഹാർ സർക്കാരിന്റെ അപേക്ഷയിൽ ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവ് നൽകിയിട്ട് നാല് മാസം ആയിട്ടും അന്വേഷണ പുരോഗതിയുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ടും സിബിഐ പുറത്തുവിട്ടിട്ടില്ലെന്നാണ് ഹർജിയിലെ ആരോപണം.
അന്വേഷണം അനന്തമായി തുടരാൻ കോടതി അനുവദിക്കരുതെന്നും അന്വേഷണം പൂർത്തിയാക്കാൻ രണ്ട് മാസത്തെ സമയപരിധി നിശ്ചയിക്കണമെന്നും ബന്ധപ്പെട്ട കോടതിയിലും സുപ്രീം കോടതിയിലും റിപ്പോർട്ട് സമർപ്പിക്കാൻ ഏജൻസിയോട് ആവശ്യപ്പെടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
advertisement
നിലവിലെ കേസിൽ സിബിഐ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നില്ലെന്നും കേസിന്റെ അന്വേഷണം അവസാനിപ്പിക്കാൻ കാലതാമസം വരുത്തുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
ജൂൺ 14നാണ് ബാന്ദ്രയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 19നാണ് കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.