Also Read- കരിപുരണ്ട ജാതീയതയെ പുറത്തെത്തിച്ച 'കരി'; നരണിപ്പുഴയിലെ സിനിമാക്കാരൻ ബാക്കിയാക്കിയത്
മലപ്പുറം ജില്ലയിലെ പൊന്നാനി നരണിപ്പുഴ സ്വദേശിയാണ്.അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഷാനവാസ് നരണിപ്പുഴയ്ക്ക് ഹൃദയാഘാതം സംഭവിച്ചത്. സുഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ആംബുലൻസിൽവെച്ച് രക്തസ്രാവം ഉണ്ടായിരുന്നു.
Also Read- Sufiyum Sujathayum Review | സൂഫി സംഗീതം പോലൊരു പ്രണയകാവ്യം
advertisement
എഡിറ്ററായാണ് ഷാനവാസ് സിനിമാ ലോകത്ത് സജീവമായത്. 'കരി'യാണ് ആദ്യ ചിത്രം. ഒട്ടേറെ ചലച്ചിത്ര മേളകളിൽ പ്രശംസ പിടിച്ചുപറ്റിയ ചിത്രമാണ് കരി.
ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്‍റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. മലയാളത്തിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസായ 'സൂഫിയും സുജാതയും' വിജയമായിരുന്നു.