TRENDING:

മഞ്ജു വാര്യരുടെ 'കിം കിം കിം'ഗാനത്തിന്റെ സംസ്കൃതം വേർഷനും വൈറൽ; സമൂഹ മാധ്യമത്തിൽ പങ്കുവച്ച്  താരം

Last Updated:

സാധാരണ ജനങ്ങളിലേക്ക് സംസ്കൃതം ഭാഷ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനപ്രിയ ഗാനത്തിന് സംസ്കൃതത്തിലുള്ള വരികൾ എഴുതി അവതരിപ്പിച്ചതെന്ന് ഷിബുകുമാർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജാക്ക് ആൻഡ് ജിൽ എന്ന സിനിമയിൽ മഞ്ജുവാര്യർ പാടിയ കിം കിം കിം ഗാനത്തിന്റെ സംസ്കൃതം വേർഷൻ സമൂഹമാധ്യമത്തിൽ വൈറലാകുന്നു. സംസ്കൃത അധ്യാപകനായ ഷിബുകുമാർ ലൈവ് സാൻസ്കൃത് ടീമുമായി ചേർന്നാണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്. ആക്കുളം കേന്ദ്രീയ വിദ്യാലയത്തിലെ സംസ്കൃത അധ്യാപകനാണ്
advertisement

ഷിബുകുമാർ.

Also Read-മഞ്ജു വാര്യരുടെ കിം കിം കിം... നൃത്തം ചെയ്ത് കെനിയയിലെ കുട്ടികൾ; പോസ്റ്റുമായി മഞ്ജു

സാധാരണ ജനങ്ങളിലേക്ക് സംസ്കൃതം ഭാഷ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനപ്രിയ ഗാനത്തിന് സംസ്കൃതത്തിലുള്ള വരികൾ എഴുതി അവതരിപ്പിച്ചതെന്ന് ഷിബുകുമാർ പറയുന്നു. അദിതി നായരാണ് സംസ്കൃത ഗാനം ആലപിച്ചത്. സംസ്കൃത ചലച്ചിത്ര മേഖലയിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തുന്ന ലൈവ് സാൻസ്കൃത് ടീമുമായി ചേർന്നാണ് ഗാനം പുറത്തിറക്കിയത്.

advertisement

സംസ്കൃത ഗാനം മഞ്ജുവാര്യർ സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെയാണ് വലിയ ജനശ്രദ്ധ കിട്ടിയത്.  ഈ പാട്ടിന് മഞ്ജുവാര്യരുടെ നൃത്തവും ഇതിന് പിന്നാലെ വന്ന 'കിം കിം കിം ഡാൻസ് ചലഞ്ചും' സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

മലയാളം വാർത്തകൾ/ വാർത്ത/Film/
മഞ്ജു വാര്യരുടെ 'കിം കിം കിം'ഗാനത്തിന്റെ സംസ്കൃതം വേർഷനും വൈറൽ; സമൂഹ മാധ്യമത്തിൽ പങ്കുവച്ച്  താരം
Open in App
Home
Video
Impact Shorts
Web Stories