നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കിം കിം കിം... ഗാനത്തിന് ചുവടുകളുമായി സ്നേഹ ശ്രീകുമാറും 'ചക്കപ്പഴം' സീരിയൽ നായികമാരും

  കിം കിം കിം... ഗാനത്തിന് ചുവടുകളുമായി സ്നേഹ ശ്രീകുമാറും 'ചക്കപ്പഴം' സീരിയൽ നായികമാരും

  Actors in Chakkappazham serial dance to Manju Warrier's Kim Kim Kim | അശ്വതി ശ്രീകാന്ത്, ശ്രുതി രജനികാന്ത്, സ്നേഹ ശ്രീകുമാർ എന്നിവർ ചേർന്നാണ് കിം കിം കിം ഗാനത്തിന് ചുവട് വയ്ക്കുന്നത്

  'ചക്കപ്പഴം' സീരിയൽ താരങ്ങളുടെ നൃത്തം

  'ചക്കപ്പഴം' സീരിയൽ താരങ്ങളുടെ നൃത്തം

  • Share this:
   മലയാളി പ്രേക്ഷകരുടെ ഇഷ്‌ട കുടുംബ പരമ്പരയാണ് ചക്കപ്പഴം. അഭിനയ രംഗത്തും ആങ്കറിങ് രംഗത്തും സജീവമായ തറങാഅൽനു ഇതിലെ മുഖ്യകഥാപാത്രങ്ങൾ. ആങ്കർ അശ്വതി ശ്രീകാന്ത്, നടൻ ശ്രീകുമാർ, അമൽ രാജ്‌ദേവ്, ശ്രുതി രജനികാന്ത്, റാഫി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്തകാലം വരെ നർത്തകൻ അർജുൻ സോമശേഖരനും ഈ സീരിയലിന്റെ ഭാഗമായിരുന്നു.

   Also read: മഞ്ജു വാര്യരുടെ കിം.. കിം... കിം ഗാനം വന്നതെവിടെ നിന്ന്? ഒറിജിനൽ ഗാനമിതാ

   മഞ്ജു വാര്യരുടെ കിം കിം കിം... എന്ന ഗാനത്തിന് ചുവടുവയ്ക്കുകയാണ് ചക്കപ്പഴം സീരിയലിലെ താരങ്ങൾ ഇപ്പോൾ. (വീഡിയോ ചുവടെ)
   അശ്വതി, ശ്രുതി എന്നിവർക്കൊപ്പം ശ്രീകുമാറിന്റെ ഭാര്യയും നടിയുമായ സ്നേഹ ശ്രീകുമാറും ഒപ്പമുണ്ട്. സീരിയലിൽ ശ്രീകുമാറിന്റെ ഭാര്യയായി വേഷമിടുന്നത് അശ്വതിയാണ്.

   'ജാക്ക് ആൻഡ് ജിൽ' സിനിമയ്ക്ക് വേണ്ടി മഞ്ജു വാര്യർ ആലപിച്ച കിം കിം കിം... എന്ന ഗാനം ചുരുങ്ങിയ നാളുകൾ കൊണ്ട് ഹിറ്റായി മാറിയിട്ടുണ്ട്. ഈ ഗാനവുമായി ഒരു ഡാൻസ് ചലഞ്ച് സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. 'കണ്ണെഴുതി പൊട്ടും തൊട്ട്' എന്ന സിനിമയിലെ 'ചെമ്പഴുക്ക ചെമ്പഴുക്ക...' എന്ന് തുടങ്ങുന്ന ഗാനം പാടിയത് മഞ്ജു വാര്യരാണ്.
   Published by:user_57
   First published: