മഞ്ജു വാര്യരുടെ കിം കിം കിം... നൃത്തം ചെയ്ത് കെനിയയിലെ കുട്ടികൾ; പോസ്റ്റുമായി മഞ്ജു

Last Updated:

Students from Kenya dance to Manju Warrier's Kim Kim Kim | മഞ്ജു വാര്യരുടെ 'കിം കിം കിം' ഗാനത്തിന് ചുവടുകൾ തീർത്ത് ആഫ്രിക്കൻ രാജ്യമായ കെനിയയിലെ വിദ്യാർഥികൾ. വീഡിയോയുമായി മഞ്ജു

സന്തോഷ് ശിവൻ സംവിധാനം നിർവഹിക്കുന്ന സയൻസ്-ഫിക്ഷൻ ചിത്രം 'ജാക്ക് ആൻഡ് ജിൽ' മഞ്ജുവിനെ ഒരിക്കൽക്കൂടി ഗായികയായി വെള്ളിത്തിരയിലെത്തിച്ചു കഴിഞ്ഞു . കഴിഞ്ഞ വർഷം ചിത്രീകരണം പൂർത്തിയാക്കിയ സിനിമയിലെ 'കിം കിം കിം...' എന്ന് തുടങ്ങുന്ന ഗാനമാണ് മഞ്ജു ആലപിച്ചത്.
ഈ ഗാനത്തിന് 'കിം കിം കിം' ഡാൻസ് ചലഞ്ചുമായി മഞ്ജു തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മഞ്ജുവിന്റെ പാട്ടിന് നൃത്തം ചെയ്ത് ആഫ്രിക്കൻ രാജ്യമായ കെനിയയിൽ നിന്നുള്ള കുട്ടികൾ.
'പാരിജാത പുഷ്പഹാരത്തി'ൽ വൈക്കം എം.പി. മണി പാടി അവതരിപ്പിച്ച 'കാന്താ തൂകുന്നു തൂമണം...' എന്ന ഗാനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഗാനമാണിത് എന്ന് അണിയറപ്രവർത്തകർ. അരവിന്ദൻ സംവിധാനം ചെയ്ത 'ഒരിടത്ത്' എന്ന സിനിമയിൽ 'കാന്താ തൂകുന്നു തൂമണം...' എന്ന ഗാനം സ്‌ക്രീനിൽ അവതരിപ്പിച്ചത് നടൻ ജഗന്നാഥനാണ്.
advertisement
ഈ നൃത്ത വീഡിയോ അയച്ചു തന്നതിന് ഷെറി യോഹന്നാൻ എന്ന വ്യക്തിയെ ടാഗ് ചെയ്ത് നന്ദി അറിയിച്ചിട്ടുമുണ്ട്. വീഡിയോ ചുവടെ:
advertisement
നടൻ പൃഥ്വിരാജാണ് മഞ്ജു വീണ്ടും ഗായികയാവുന്ന വിവരം ഒരു വീഡിയോയിലൂടെ പുറത്തു വിട്ടത്. 'കണ്ണെഴുതി പൊട്ടുംതൊട്ട്' എന്ന ചിത്രം മഞ്ജു എന്ന ഗായികയെ കൂടി പരിചയപ്പെടുത്തിയ സിനിമയാണ്. ഇതിലെ ചെമ്പഴുക്കാ ചെമ്പഴുക്കാ... എന്ന ഗാനം മഞ്ജുവിന്റെ ശബ്ദത്തിലാണ് പുറത്തിറങ്ങിയത്.
രാം സുരേന്ദർ സംഗീതം നൽകി ബി.കെ. ഹരിനാരായണൻ വരികളെഴുതിയ ഗാനമാണ് 'കിം കിം കിം'.
പൃഥ്വിരാജ് നായകനായ അനന്തഭദ്രം, ഉറുമി തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തത് സന്തോഷ് ശിവനാണ്. കാളിദാസ് ജയറാമാണ് ചിത്രത്തിലെ നായകൻ. ഈ ചിത്രത്തിലെ പ്രായത്തെ വെല്ലുന്ന മഞ്ജു വാര്യരുടെ ലുക്ക് ഇതിനോടകം വൈറലായി മാറിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
മഞ്ജു വാര്യരുടെ കിം കിം കിം... നൃത്തം ചെയ്ത് കെനിയയിലെ കുട്ടികൾ; പോസ്റ്റുമായി മഞ്ജു
Next Article
advertisement
മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായ  കൗൺസിലറിന് വിനയായത് നീല സ്കൂട്ടർ
മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായ കൗൺസിലറിന് വിനയായത് നീല സ്കൂട്ടർ
  • സി.പി.എം. കൗൺസിലർ പി.പി. രാജേഷ് മോഷണക്കേസിൽ അറസ്റ്റിലായി, നീല സ്കൂട്ടർ അന്വേഷണത്തിന് സഹായകമായി.

  • മോഷണത്തിന് ശേഷം രാജേഷ് പൊതുപ്രവർത്തനങ്ങളിലും മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായിരുന്നു.

  • അറസ്റ്റിന് പിന്നാലെ രാജേഷിനെ സി.പി.എം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി.

View All
advertisement