TRENDING:

'ജോർജുകുട്ടിക്കു തെറ്റിപ്പോയി, ഓഗസ്റ്റ് 2 ഒരു വെള്ളിയാഴ്ച്ചയായിരുന്നു'; ദൃശ്യത്തിലെ 28 തെറ്റുകൾ ചൂണ്ടിക്കാട്ടി വീഡിയോ

Last Updated:

സിനിമയെ വിമർശിക്കലല്ല, വെറും എൻറർടെയിൻമെന്റ് മാത്രമാണ് ലക്ഷ്യമെന്നും വീഡിയോയിൽ വ്യക്തമാക്കുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ദൃശ്യം  സിനിമയുടെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുന്നതിനിടെ ആദ്യ ഭാഗത്തിലെ തെറ്റുകൾ ചൂണ്ടിക്കാട്ടിയുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. അതും ഒന്നും രണ്ടും തെറ്റുകളല്ല, 28 തെറ്റുകൾ. അതേസമയം സിനിമയെ വിമർശിക്കലല്ല, വെറും എൻറർടെയിൻമെന്റ് മാത്രമാണ് ലക്ഷ്യമെന്നും വീഡിയോയിൽ വ്യക്തമാക്കുന്നു.
advertisement

‘അബദ്ധങ്ങള്‍ ഇല്ലാത്ത ഒരു സിനിമ പോലും ഇല്ല. അതിനാല്‍ ഈ അബദ്ധങ്ങളൊന്നും തന്നെ സിനിമയെ നെഗറ്റീവ് ആയി ബാധിക്കുന്നില്ല. ഈ വിഡിയോ മോശമായി കരുതുന്നവര്‍ കാണേണ്ടതില്ല’. ഈ മുഖവുരയോടെയാണ് വിഡിയോ ആരംഭിക്കുന്നത്.

Also Read കൈപ്പ കവലയിലെ ജോർജുകുട്ടിയുടെ കേബിൾ കട പൊളിച്ചുമാറ്റി, പൊലീസ് സ്റ്റേഷനും; വീഡിയോ

ദൃശ്യത്തിലെ കഥ നടക്കുന്നത് 2013ലാണ്. 2013 ഓഗസ്റ്റ് രണ്ട് ശനിയാഴ്ച ഇവർ ധ്യാനത്തിനു പോയെന്നാണ് ചിത്രത്തിൽ കാണിക്കുന്നത്. എന്നാൽ യഥാർഥത്തിൽ 2013 ഓഗസ്റ്റ് 2 ഒരു വെള്ളിയാഴ്ചയായിരുന്നെന്നാണ് വീഡിയോയിൽ തെളിവ് സഹിതം പറയുന്നത്. റോഷനെ അടിക്കുന്ന കൃത്രിമ വടിയും കാറിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഒളി ക്യാമറയുമൊക്കെ ഇവർ വെളിച്ചത്തു കൊണ്ടുവന്നിട്ടുണ്ട്. ഏതായാലും നിരവധി പേരാണ് ഇതിനോടകം വീഡിയോ കണ്ടത്.

advertisement

ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ദൃശ്യം ടുവിന്റെ ടീസർ പുറത്തിറങ്ങി. ആമസോൺ പ്രൈം വീഡിയോയാണ് ടീസർ പുറത്തിറക്കിയത്. ആമസോൺ പ്രൈമിൽ 2021ൽ ചിത്രം റിലീസ് ചെയ്യും. ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നതോടെ ചിത്രം 240 രാജ്യങ്ങളിലേക്ക് ആയിരിക്കും എത്തുക.

ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിൽ മറ്റൊരു മെഗാഹിറ്റാണ് കേരളം പ്രതീക്ഷിക്കുന്നത്. 46 ദിവസം  കൊണ്ടായിരുന്നു ദൃശ്യം ടുവിന്റെ ചിത്രീകരണം പൂർത്തിയായത്. ചിത്രത്തിന്റെ ഷൂട്ടിംഗിനായി 56 ദിവസം  ആയിരുന്നു പ്ലാൻ ചെയ്തിരുന്നതെങ്കിലും പത്തു ദിവസം മുമ്പേ ചിത്രീകരണം പൂർത്തിയാക്കാൻ കഴിഞ്ഞതായി സംവിധായകൻ ജീത്തു ജോസഫ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.

advertisement

Also Read 'എന്നാ 89 വയസുളള തള്ളേ വനിതാ കമ്മീഷനിലെത്തിക്ക്' പരാതിയുമായെത്തിയ ബന്ധുവിനെ വനിതാ കമ്മീഷൻ അധ്യക്ഷ അധിക്ഷേപിച്ചെന്ന് പരാതി

കശനമായ കോവിഡ് നിയന്ത്രണങ്ങളോടെ ആയിരുന്നു ദൃശ്യം ടുവിന്റെ ചിത്രീകരണം. സെപ്റ്റംബർ 21ന് ആയിരുന്നു ചിത്രീകരണം ആരംഭിച്ചത്. കോവിഡ് ലോക്ക് ഡൗണിന് ശേഷം മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമ കൂടിയായിരുന്നു ദൃശ്യം. മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ ഷൂട്ടിംഗ് തീരുന്നതു വരെ ക്രൂവിനൊപ്പം താമസിച്ച് ആയിരുന്നു ചിത്രീകരണം പൂർത്തിയാക്കിയത്.

advertisement

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമിച്ചിരിക്കുന്നത്. ദൃശ്യം സിനിമയുടെ ആദ്യ ഭാഗത്തിലുണ്ടായിരുന്ന മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും വേഷമിടുന്നുണ്ട്. കൂടാതെ ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ തുടങ്ങിയ താരങ്ങളും ഇത്തവണ സിനിമയുടെ ഭാഗമാകുന്നുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജീത്തു ജോസഫ് തന്നെയാണ് രചനയും സംവിധാനവും. 2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫ് സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
'ജോർജുകുട്ടിക്കു തെറ്റിപ്പോയി, ഓഗസ്റ്റ് 2 ഒരു വെള്ളിയാഴ്ച്ചയായിരുന്നു'; ദൃശ്യത്തിലെ 28 തെറ്റുകൾ ചൂണ്ടിക്കാട്ടി വീഡിയോ
Open in App
Home
Video
Impact Shorts
Web Stories