Drishyam 2 | കൈപ്പ കവലയിലെ ജോർജുകുട്ടിയുടെ കേബിൾ കട പൊളിച്ചുമാറ്റി, പൊലീസ് സ്റ്റേഷനും; വീഡിയോ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ജോർജുകുട്ടിയുടെ കേബിൾ കട, പൊലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടെയുള്ള സെറ്റാണ് കലാസംവിധായകനായ രാജീവ് കോവിലകത്തിന്റെ നേതൃത്വത്തൽ ഇവിടെ സജ്ജമാക്കിയിരുന്നത്.
തൊടുപുഴ: മലയാളികൾക്ക് മറക്കാനാകാത്തൊരു മോഹൻലാൽ സിനിമയാണ് ദൃശ്യം. ലോക് ഡൗൺ കാലത്ത് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെയും ഷൂട്ടിംഗ് പൂർത്തിയാക്കിയിരുന്നു. സിനിമയിലെ കഥാപാത്രങ്ങളെ പോലെ തന്നെ ജോർജ് കുട്ടിയുടെ കേബിൾ കടയും, പൊലീസ് സ്റ്റേഷനുമൊക്കെ മലയാളി പ്രേക്ഷകർ ഏറെ പരിചയമുള്ള ഇടങ്ങളാണ്. എന്നാൽ ഷൂട്ടിംഗ് കഴിഞ്ഞതിനു പിന്നാലെ തൊടുപുഴ കാഞ്ഞാർ കൈപ്പ കവലയിൽ ഒരുക്കിയ ദൃശ്യം രണ്ടിൻരെ സെറ്റ് അണിയറ പ്രവർത്തകർ പൊളിച്ചുമാറ്റി.
ജോർജുകുട്ടിയുടെ കേബിൾ കട, പൊലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടെയുള്ള സെറ്റാണ് കലാസംവിധായകനായ രാജീവ് കോവിലകത്തിന്റെ നേതൃത്വത്തൽ ഇവിടെ സജ്ജമാക്കിയിരുന്നത്. തുണിക്കട, റേഷൻ കട, കുരിശുപള്ളി, വളം ഡിപ്പോ എന്നിവുയെ ഇവിടെ ഒരുക്കിയിരുന്നു. സിനിമയുടെ ആദ്യ ഭാഗവും ഇവിടെയാണ് ചിത്രീകരിച്ചത്.
സിനിമയുടെ ആദ്യ ഭാഗത്തിൽ വരുണിനെ കുഴിച്ചുമൂടിയ പഴയ പൊലീസ് സ്റ്റേഷനും പുതിയ പൊലീസ് സ്റ്റേഷനുമൊക്കെ കൈപ്പ കവലയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകരെത്തി സെറ്റ് പൊളിച്ചു മാറ്റിയത്. ഒരാഴ്ചയാണ് കൈപ്പ കവലയിൽ ദൃശ്യം രണ്ടിന്റെ ഷൂട്ടിംഗ് നടന്നത്.
advertisement
മലങ്കര ജലാശത്തിന് സമീപമുള്ള കൈപ്പ കവലയിൽ നിരവധി സിനിമകളാണ് ഷൂട്ട് ചെയ്തിട്ടുള്ളത്.
സിനിമയുടെ ചിത്രീകരണം സെപ്റ്റംബര്‍ 21നാണ് ആരംഭിച്ചത്. കർശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ഷൂട്ടിങ് തീരുന്നത് വരെ ക്രൂവിനൊപ്പം താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ലോക്ഡൗണിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ആദ്യസിനിമ കൂടിയായിരുന്നു ദൃശ്യം 2.
advertisement
ജീത്തു ജോസഫ് തന്നെയാണ് രചനയും സംവിധാനവും. 2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫ് സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 10, 2020 11:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Drishyam 2 | കൈപ്പ കവലയിലെ ജോർജുകുട്ടിയുടെ കേബിൾ കട പൊളിച്ചുമാറ്റി, പൊലീസ് സ്റ്റേഷനും; വീഡിയോ


