TRENDING:

Neha Kakkar- Rohanpreet Singh wedding‌| ഗോൾഡൻ കളർ വസ്ത്രത്തിൽ നവവധുവായി നേഹ; നേഹകക്കർ റോഹൻപ്രീത് വിവാഹ ദൃശ്യങ്ങൾ പുറത്ത്

Last Updated:

നേഹയുടെ വിവാഹത്തിലെ ആദ്യ വീഡിയോ എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. നേഹയുടെ ഫാൻ ക്ലബുകളിലൊന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നേഹ കക്കർ റോഹൻ പ്രീത് സിംഗ് വിവാഹമാണ് ബോളിവുഡിലെ സംസാര വിഷയം. ദിവസങ്ങൾക്കു മുമ്പാണ് നേഹ റോഹനുമായുള്ള വിവാഹ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഹൽദി സെറിമണിയുടെയും മൈലാഞ്ചി ആഘോഷങ്ങളുടെയും ചിത്രങ്ങൾ പുറത്തു വന്നിരുന്നു. ഇത് വൈറലായിരുന്നു.
advertisement

ഇപ്പോഴിതാ നേഹ റോഹൻ വിവാഹച്ചടങ്ങുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. നേഹയുടെ വിവാഹത്തിലെ ആദ്യ വീഡിയോ എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. നേഹയുടെ ഫാൻ ക്ലബുകളിലൊന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇന്ന് ഡൽഹിയിലെ ഗുരുദ്വാരയിൽ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സിഖ് മതാചാര പ്രകാരമുള്ള ആനന്ദ് കർജിന്റെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ഗോൾഡൻ നിറത്തിലുള്ള ലെഹംഗയാണ് നേഹയുടെ വേഷം. ബ്രൈഡൽ ആഭരണങ്ങളും നേഹ അണിഞ്ഞിട്ടുണ്ട്. പിങ്ക് നിറത്തിലുള്ള പൂക്കളാണ് നേഹ ചൂടിയിരിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

റോഹൻ പിങ്ക് നിറത്തിലുള്ള ഷോൾ ധരിച്ചിട്ടുണ്ട്. മതാചാരപ്രകാരമുള്ള വാളും റോഹൻ കൈയ്യിൽ പിടിച്ചിട്ടുണ്ട്. തിങ്കളാഴ്ച പഞ്ചാബിൽ വെച്ച് വിപുലമായ വിവാഹ വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. ഇരുവരുടെയും വിവാഹ ക്ഷണപത്രികയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹ വിരുന്നിനായി നേഹയും റോഹനും നാളെ പഞ്ചാബിലേക്ക് പറക്കും.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Neha Kakkar- Rohanpreet Singh wedding‌| ഗോൾഡൻ കളർ വസ്ത്രത്തിൽ നവവധുവായി നേഹ; നേഹകക്കർ റോഹൻപ്രീത് വിവാഹ ദൃശ്യങ്ങൾ പുറത്ത്
Open in App
Home
Video
Impact Shorts
Web Stories