ബോളിവുഡ് ഗായികയും ഇന്ത്യൻ ഐഡൽ റിയാലിറ്റി ഷോ ജഡ്ജിയുമായ നേഹ കക്കറിന്റെ ഹാൽദി സെറിമണി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. പഞ്ചാബി സിംഗറും റിയാലിറ്റി ഷോകളിലുടെ തന്നെ ശ്രദ്ധേയനായ ഗായകന്‍ റോഹൻ പ്രീത് സിംഗ് ആണ് വരൻ. ഒക്ടോബർ 24ന് ഡൽഹിയിൽ വെച്ചാണ് വിവാഹം.
2/ 9
ദിവസങ്ങൾക്കു മുമ്പാണ് വിവാഹിതയാകാന്‍ പോകുന്നുവെന്ന സന്തോഷം നേഹ ആരാധകരുമായി പങ്കുവച്ചെത്. വിവാഹ നിശ്ചയ ചടങ്ങിലെ വീഡിയോ പുറത്തു വിട്ടാണ് ഇക്കാര്യം നേഹ ആരാധകരുമായി പങ്കുവച്ചത്. (Image: Instagram)
3/ 9
നേഹയും റോഹനും തമ്മിലുള്ള വിവാഹ അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയില്‍ വ്യാപകമായ പ്രചരിച്ചിരുന്നു. നേരത്തെ കുടുംബാഗംങ്ങൾ മാത്രം പങ്കെടുത്ത് തീർത്തും ലളിതമായ തരത്തിൽ വിവാഹനിശ്ചയം നടന്നിരുന്നു എന്നാണ് റിപ്പോർട്ട്. (Image: Instagram)
4/ 9
ഇതിന്‍റെ തുടർച്ചയായിവലിയ ആഘോഷമായി തന്നെ വീണ്ടും ചടങ്ങുകൾ നടത്തി. ഈ ചടങ്ങിലും അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിനായി നേഹയും കുടുംബാംഗങ്ങളും വ്യാഴാഴ്ച തന്നെ ഡൽഹിയിലെത്തിയെന്നാണ് വിവരം. (Image: Instagram)
5/ 9
മെഹന്ദി ആഘോഷങ്ങൾക്ക് തയ്യാറെടുക്കുന്ന നേഹയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. വിവാഹം ആദ്യം രജിസ്റ്റർ ചെയ്ത ശേഷം പരമ്പരാഗത സിഖ് മതാചാര പ്രകാരം വിവാഹം നടത്താനാണ് തയ്യാറെടുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. (Image: Instagram)
6/ 9
ബോളിവുഡിലെ മുൻനിര ഗായികമാരിലൊരാളാണ് നേഹ കക്കർ. അടുത്തകാലത്തായി ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയ മിക്ക ഗാനങ്ങളുടെയും ശബ്ദം നേഹയുടെതാണ്. വളരെ വേഗം തന്നെ പ്രശസ്തിയുടെ നെറുകയിലെത്തിയ ഗായികയാണ് നേഹ. (Image: Instagram)
7/ 9
ഇന്ത്യൻ ഐഡൽ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്താണ് തുടക്കം. ഷോയുടെ ആദ്യ എപ്പിസോഡുകളിൽ തന്നെ പുറത്താക്കപ്പെട്ടെങ്കിലും പിന്നീട് ബോളിവുഡ് ഗായികയായാണ് മടങ്ങിയെത്തിയത്. തുടർന്ന് അതേ ഷോയുടെ തന്നെ ജഡ്ജ് സീറ്റിലുമെത്തി. (Image: Instagram)