advertisement

Viral video | യുവതി സാരിയുടുത്ത് കൊണ്ട് തലകുത്തി മറിഞ്ഞു; വീഡിയോ വൈറൽ

Last Updated:

Girl backflips wearing a sari and video goes viral | സ്യൂട്ട് ധാരിയായ യുവാവിനൊപ്പം സാരി അണിഞ്ഞു കൊണ്ട് തലകുത്തി മറിയുന്ന യുവതിയുടെ വീഡിയോ വൈറൽ

കോളേജുകളും ഓഫീസുകളും എല്ലാം പണ്ടത്തെപ്പോലെ സജീവമായിരുന്നെങ്കിൽ സാരി ചുറ്റി അണിഞ്ഞൊരുങ്ങി വരുന്ന സുന്ദരിമാരെ ഈ ഓണത്തിനും കാണാമായിരുന്നു. സാരി ചുറ്റലിലെ വിദഗ്ധർ ഒരുവിധം എങ്ങനെ ആ ദിവസം മുഴുവനും സാരിയെ കൈകാര്യം ചെയ്യാം എന്നതിൽ അറിവുള്ളവരായിരിക്കും. എന്നാൽ വിശേഷാവസരങ്ങളിൽ മാത്രം ചുറ്റുന്നവർക്ക് കാര്യം അത്ര എളുപ്പമാവില്ല. ഉടയാതെയും ഉലയാതെയും സാരി ചുറ്റി നടക്കുന്നതിനെ പറ്റി വേവലാതിപ്പെടുന്നവർ ഈ യുവതിയെ പരിചയപ്പെടേണ്ടതാണ്.
സാരി അണിഞ്ഞ് തലകുത്തി മറിയുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പരുൾ അറോറ എന്ന ഫിറ്റ്നസ് മോഡലും ജിംനാസ്റ്റുമായ യുവതിയാണ് ഈ ചാട്ടത്തിന് മുതിർന്നത്.
ടിക്ടോക് യുഗം അവസാനിച്ചതിൽ പിന്നെ വീഡിയോ പ്രേമികളുടെ താവളമായി മാറിയ ഇൻസ്റ്റഗ്രാം റീൽസിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. പരുൾ തനിയെയല്ല, ഒപ്പം സ്യൂട്ട് ധാരിയായ ഒരു യുവാവും കൂടെയുണ്ട്. ഇരുവരും ചേർന്നാണ് ചാടുന്നത്. (വീഡിയോ ചുവടെ)
advertisement








View this post on Instagram





Who can do stunt in saree #reelsinstagram #reels #fitness #fitgirl @michaelhsingh


A post shared by Parul_Arora💫 (@parul_cutearora) on



advertisement
തെല്ലും പതറാതെ, സാരി ചുറ്റി ചാടിയ ശേഷം, മറ്റുള്ളവരെ പരുൾ വെല്ലുവിളിക്കുന്നുമുണ്ട്. ഈ സ്റ്റണ്ട് സാരിയുടുത്ത് കൊണ്ട് വേറെയാർക്ക് ചെയ്യാനാവുമെന്ന് പരുൾ ചോദിക്കുന്നു. വീഡിയോ ഇതിനോടകം ഏഴുലക്ഷം ലൈക്കും 1.7 ദശലക്ഷം വ്യൂസും നേടിക്കഴിഞ്ഞു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral video | യുവതി സാരിയുടുത്ത് കൊണ്ട് തലകുത്തി മറിഞ്ഞു; വീഡിയോ വൈറൽ
Next Article
advertisement
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
  • ഹൈക്കോടതി നിർദ്ദേശിച്ചാലും ബാലറ്റിൽ സ്ഥാനാർത്ഥിയുടെ പേര് അഞ്ജലി പി.വി. എന്നതായിരിക്കും

  • പേര് മാറ്റം അപേക്ഷിച്ചെങ്കിലും ഹോം വോട്ടിങ്ങും പോസ്റ്റൽ വോട്ടും ആരംഭിച്ചതിനാൽ അംഗീകരിക്കില്ല

  • ബാലറ്റിൽ ഫോട്ടോയും ചിഹ്നവും വ്യക്തമായി ക്രമീകരിച്ചതിനാൽ വോട്ടർമാർക്ക് തിരിച്ചറിയാൻ പ്രയാസമില്ല

View All
advertisement