ശനിയാഴ്ച ബോളിവുഡ് താരവും മുൻ ലോക സുന്ദരിയുമായ ഐശ്വര്യ റായിയുടെ ചിത്രം ജോൺസീന ഇൻസ്റ്റയിൽ പങ്കുവെച്ചിരുന്നു. ഐശ്വര്യ റായിക്ക് അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോൺസീന ഐശ്വര്യയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
advertisement
[NEWS]'അപകടകരമായ ഉള്ളടക്കം' ഫോട്ടോ പോസ്റ്റ് ചെയ്ത് പൂനെ പൊലീസ്; അഭിനന്ദിച്ച് സോഷ്യൽ മീഡിയ
[NEWS]
ഐശ്വര്യയ്ക്ക് പുറമെ മകൾ ആരാധ്യ ഭർത്താവ് അഭിഷേക് ബച്ചൻ, അമ്മാവൻ അമിതാഭ് ബച്ചൻ എന്നിവര്‍ക്കും ബച്ചൻ കുടുംബത്തിൽ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു.
അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ജോൺസീന ഇവരുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.
നേരത്തെ ബോളിവുഡ് താരങ്ങളായ സുശാന്ത് സിംഗ് രാജ്പുത്, ഋഷികപൂർ, ഇർഫാൻ ഖാൻ എന്നിവരുടെ മരണത്തിനു പിന്നാലെയും ജോൺസീന ഇവരുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.
ഒരിക്കലും അടിക്കുറിപ്പുകളൊന്നും ചേർക്കാതെ ജോൺസീന ചിത്രങ്ങൾ പങ്കുവെയ്ക്കുന്നത് ആരാധകരിൽ കൗതുകമുണർത്തിയിട്ടുണ്ട്. ബോളിവുഡിനോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടമാണ് ഇതിന് പിന്നിൽ എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
