മാതാവിനും സഹോദരനും സഹോദരിക്കുമൊപ്പമാണ് അബ്ദുൾറഹ്മാൻ ഉംറ നിർവഹിക്കാൻ എത്തിയത്. കുട്ടിയുടെ പിതാവ് മക്കയിൽ തന്നെയായിരുന്നു. തിങ്കളാഴ്ച്ച ഉംറ നിർവഹിച്ച് മുറിയിൽ വിശ്രമിച്ച ശേഷം മഗ് രിബ് നമസ്കാരത്തിനായി മസ്ജിദുൽ ഹറമിലേക്ക് നടക്കുന്നിതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
Also Read- കോന്നിയിൽ ഭർതൃഗൃഹത്തിൽ യുവതി മരിച്ച സംഭവത്തിൽ ഭർതൃമാതാവ് അറസ്റ്റിൽ
കുട്ടിയെ ഉടൻ തന്നെ മക്ക കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലും തുടർന്ന് മറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയ്ക്കിടെയായിരുന്നു മരണം.
advertisement
Also Read- കാസർഗോഡ് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
മറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടുനിൽക്കും. മൃതദേഹം മക്കയിൽ തന്നെ ഖബറടക്കാനാണ് കുടുംബത്തിന്റെ തീരുമാനം.