കാസർഗോഡ്: അഡൂർ ദേവറടുക്കയിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. ദേവറടുക്കയിലെ മുഹമ്മദ് ആഷിഖ് (ഏഴ്), മുഹമ്മദ് ഫാസിൽ (9) എന്നിവരാണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. ഇരുവരും കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു.
കുട്ടികൾ മുങ്ങിത്താഴുന്നത് കണ്ട് പുഴക്കരയിൽ ഉണ്ടായിരുന്ന മറ്റ് കുട്ടികൾ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. മുഹമ്മദ് ആഷിഖിനെ ആദ്യം പുറത്തെടുത്തുവെങ്കിലും ഫാസിലിനെ തിരച്ചലിനൊടുവിലാണ് കണ്ടെത്തിയത്. ഉടൻ മുള്ളേരിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read- സ്കൂട്ടർ റോഡരികിലെ പോസ്റ്റിൽ ഇടിച്ചു തലയ്ക്കു പരുക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥിനി മരിച്ചു
മൃതദേഹങ്ങൾ കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആദൂർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.